കുടുംബം, മാതാവ്, പിതാവ്
|
ഒന്നാം ശാഖ
|
അദ്നാന്‍
|
മഅദ്ദ്
|
||
|
നിസാര്‍
|
മുളര്‍
|
ഇല്‍യാസ്
|
||
|
മുദ്രിക
|
ഖുസൈമ
|
കിനാന
|
||
|
നള്ര്‍
|
മാലിക്
|
ഫിഹ്ര്‍
|
||
|
ഗാലിബ്
|
കഅ്ബുബ്നുലുഅയ്യ്
|
മുര്‍റത്ത്
|
||
|
കിലാബ്
|
ഖുസ്വയ്യ്
|
അബ്ദുമനാഫ്
|
||
|
ഹാശിം
|
അബ്ദുല്‍മുത്ത്വലിബ്
|
അപരനാമം
|
||
|
അത്ഭുതനീരുറവ
|
സംസം പുനര്‍ഖനനം
|
ഖുറൈശികള്‍
|
||
|
അബ്ദുല്ല(റ)
|
വിവാഹാഭ്യര്‍ഥന
|
ആമിന(റ)
|
||
|
ദാറുന്നദ്വയിലേക്ക്
|
വിവാഹം
|
അബ്ദുല്ലയുടെ വിയോഗം
|
||
|
ഗര്‍ഭം
ഗര്‍ഭകാലം
|
||||
നബി(സ്വ)
തങ്ങളുടെ ആദംനബി(അ) വരെയുള്ള പിതൃപരമ്പര ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വി
ഭാഗമായിട്ട് വേര്‍തിരിക്കപ്പെട്ട ഈ പരമ്പര പ്രമുഖ ചരിത്ര- പ്രവാചക
ചരിത്രഗ്രന്ഥങ്ങളില്‍ കാ ണാവുന്നതാണ്. അല്ലാമാ ഇബ്നുസഅ്ദ്(റ)വിന്റെ ത്വബഖാത്,
ഇബ്നു ഹിശാമിന്റെ സീറത്തു ന്നബവിയ്യ, ഖാളീ മുഹമ്മദ് സുലൈമാന്റെ റഹ്മതുന്‍ ലില്‍ആലമീന്‍,
സ്വഫിയ്യുര്‍റഹ്മാന്‍ മു ബാറക്ക്പൂരിയുടെ അല്‍റഹീഖുല്‍ മഖ്തൂം തുടങ്ങിയവ ഉദാഹരണം.
ഇതില്‍ റഹ്മതുന്‍ ലില്‍ ആലമീന്‍ (അറബിപ്പതിപ്പ്) ഇതു സംബന്ധമായ ചര്‍ച്ചക്കും ചാര്‍ട്ടുകള്‍ക്കും
നൂറോളം പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജമാലുദ്ദീനില്‍ മഖ്ദിസി(റ)
അശ്ശജറത്തുന്നബവിയ്യ: എന്ന പേരില്‍ ഇതു സംബന്ധമായി ഒരു ഗ്രന്ഥം തന്നെ
രചിച്ചിട്ടുണ്ട്.
മുന്നു
വിഭാഗങ്ങളായി തിരിച്ചിട്ടുള്ള പരമ്പരയില്‍ ഒന്നാം വിഭാഗമായ അദ്നാന്‍ വരെയുള്ള 21
പിതാക്കളുടെ കാര്യത്തില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. നബി(സ്വ) തങ്ങളുടെ
പ്രഖ്യാപന ങ്ങള്‍ തന്നെ അതിന് ഉപോല്‍ബലകമായി ഉണ്ട്താനും. രണ്ടാം വിഭാഗമായ അദ്നാന്‍
മുതല്‍ ഇ ബ്റാഹീം(അ) വരെയുള്ളത് അപൂര്‍വമായി ഉദ്ധരിക്കപ്പെട്ടവയാണ്. ഇബ്റാഹിം(അ)
മുതല്‍ ആ ദം(അ) വരെയുള്ള പിതാക്കളുടെ പരമ്പരയും നാമങ്ങളും ഇതിലും പ്രാബല്യം
കുറഞ്ഞതാണ്. ഇവിടെ ഒരു കാര്യം വ്യക്തമാണ്: ഇബ്രാഹീം(അ)മില്‍ നിന്നാണ് നബി(സ്വ)
തങ്ങളുടെ കുടും ബമുണ്ടായത്. അതിനാല്‍ തന്നെ ഇബ്രാഹീം(അ)മുതല്‍ ആദം(അ) വരെ
മുകളിലേക്കും നബി(സ്വ)വരെ താഴേക്കും ഒരു നല്ല പരമ്പര ഉണ്ടായിരിക്കണം. ഈ പരമ്പരയില്‍
അദ്നാന്‍ വ രെയുള്ളവരില്‍ അവ്യക്തതയുണ്ടെന്നുമാത്രം. അദ്നാന്‍ മുതല്‍
അബ്ദുല്ല(റ)വരെയുള്ള പരമ്പര പരക്കെ അറിയപ്പെട്ടതുമാണ്.
രണ്ടും
മൂന്നും ഘട്ടങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ടാവാന്‍ കാരണം അതിന് അവലംബം
വേദക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളാണെന്നതാണ്. എങ്കിലും വേദക്കാര്‍ക്ക് തിരുത്തല്‍
ആ വശ്യമില്ലാതിരുന്ന ഒരു മേഖലയാണിതെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ചില വേദങ്ങളില്‍
പരമ്പര വി വരിച്ചിടത്ത് വ്യത്യാസങ്ങള്‍ കാണുന്നതാണ് വിശ്വാസ്യതക്ക് കോട്ടം
തട്ടിക്കുന്നത്.
21
പിതാക്കളിലധികപേരുടെയും ചരിത്രങ്ങളും ജീവിത ശീലങ്ങളും ഏറെക്കുറെ മനസ്സിലാക്കാന്‍
സാധിക്കുന്നതു തന്നെ നബി(സ്വ)യുടെ മഹത്വത്തിന്റെ ഭാഗമാണ്. ഇമാം ബൈഹഖി(റ)യും ഇ
ബ്നുകസീറും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ്വ) തങ്ങള്‍ തന്നെ 19
പിതാക്കളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട്. ഇത്ര സുദീര്‍ഘമായ ഒരു കുടുംബപരമ്പരയുടെ
ചരിത്രം സുക്ഷിക്ക പ്പെടുക എന്നത് ചരിത്രത്തില്‍ പുതുമയുള്ള കാര്യമാണ്.
ഒന്നാം
ശാഖ
1.അബ്ദുല്ല,
2.അബ്ദുല്‍ മുത്ത്വലിബ്, 3.ഹാശിം, 4.അബ്ദുമനാഫ്, 5.ഖുസ്വയ്യ്, 6.കിലാബ്, 7.മുര്‍റത്ത്,
8. കഅ്ബ്, 9. ലുഅയ്യ്, 10. ഗാലിബ്, 11. ഫിഹ്ര്‍, 12. മാലിക്ക്, 13.നള്ര്‍,
14.കിനാന,15. ഖുസൈമ,16. മുദ്രിക, 17.ഇല്‍യാസ്, 18. മുളര്‍, 19.നിസാര്‍, 20.മഅദ്ദ,്
21, അദ്നാന്‍
അദ്നാന്‍
ബുഖ്തുനസ്വ്ര്‍
അറേബ്യ ആക്രമിച്ചതിനെക്കുറിച്ച് ‘ദേശം, ജനത, ഭാഷ’ എന്ന ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത്
നിലവിലുണ്ടായിരുന്ന പ്രവാചകന്‍ ബുഖ്തുനസ്വ്റിനോട് അദ് നാനെ
അക്രമിക്കരുതെന്നുപദേശിച്ചിരുന്നു. അദ്നാന്‍ ഉള്‍ക്കൊള്ളുന്ന പ്രവാചക പ്രഭയുടെ
സംരക്ഷണത്തിനായിരുന്നു ഇത്. അതനുസരിച്ച് ബുഖ്തുനസ്വ്ര്‍ അദ്നാനു യമനിലേക്ക് ര ക്ഷ
പ്പെടാന്‍ അവസരം നല്‍കി. അദ്ദേഹത്തിന്റെ രണ്ടു മക്കളില്‍ ഒരാളായ ‘അക്കും’ കൂടെ
യമനി ലെത്തി അവിടുത്തെ രാജപദവിയിലെത്തിച്ചേര്‍ന്നു.
മഅദ്ദ്
അദ്നാന്റെ
മറ്റൊരു പുത്രനായ മഅദ്ദ് ശാമിലേക്കാണ് പോയത്. ബുഖ്തുനസ്വ്റിന്റെ ആക്രമണ മൊതുങ്ങിയ
ശേഷം മഅദ്ദ് ഹിജാസിലേക്കു തന്നെ തിരിച്ചു വന്നു. ജുര്‍ഹും ഗോത്രത്തില്‍ നി ന്നു
മുആന എന്ന സ്ത്രീയെ വിവാഹം ചെയ്തു ജീവിച്ചു. ആ ദാമ്പത്യത്തിലാണ് നിസാര്‍ ജനി
ക്കുന്നത്. മഅദ്ദിന്റെ സന്തതികള്‍ മൂസ(അ)ന്റെ കാലത്ത് ബനൂ ഇസ്രാഈല്യരുടെ അടുത്ത്
എത്തുകയും അവരെകണ്ടു ഭയന്ന ഇസ്രാഈല്യര്‍ മൂസാ(അ) നോട് പരാതി പറയുകയും ചെ യ്ത സംഭവം
ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ചിട്ടുണ്ട്(കന്‍സുല്‍ ഉമ്മാല്‍ 32011 നോക്കുക). ഈ ഹ
ദീസിന്റെ അടിസ്ഥാനത്തില്‍ മഅദ്ദ് ശാമില്‍ തന്നെയാണ് വിവാഹ സമയത്തും താമസിച്ചിരുന്ന
ത് എന്നു ഗ്രഹിക്കാവുന്നതാണ്. അപ്പോള്‍ മുആന ജുര്‍ഹുമിയാണ് എന്നത്
തിരുത്തേണ്ടിവരും.
നിസാര്‍
ഇമാം
അഹ്മദ്ബ്നുഹമ്പല്‍(റ)വിന്റെ പരമ്പര ഇദ്ദേഹത്തിലെത്തിച്ചേരുന്നുണ്ട്. ജീവിതകാലത്തു
തന്നെ സമ്പത്തും പദവിയുമെല്ലാം മക്കള്‍ക്ക് വീതിച്ചു നല്‍കിയിരുന്ന നിസാറിന്റെ ഇരു
കണ്ണു കള്‍ക്കിടയില്‍ നബി(സ്വ) തങ്ങളുടെ പ്രകാശം ദൃശ്യമായിരുന്നു. ആദ്യമായി അറബി
ലിപി ഉപ യോഗിച്ചത് ഇദ്ദേഹമാണെന്ന അഭിപ്രായം പ്രബലമാണ്.
മുളര്‍
പിതാവ്
ജീവിച്ചിരിക്കെത്തന്നെ മുളര്‍ വലിയ സമ്പന്നനായി മാറി അദ്നാന്‍ സന്തതികളില്‍ ഏറ്റ
വും ധനികനായിത്തീര്‍ന്നു. ഇബ്രാഹീമീ സരണിയില്‍ അടിയുറച്ച ജീവിതമായിരുന്നു
മുളറിന്റേ ത്. മനോഹരമായ ശബ്ദത്തിനുടമയായിരുന്ന അദ്ദേഹമാണ് ഒട്ടകങ്ങളെ ഗാനമാലപിച്ചു
തെളി ച്ചു കൊണ്ടുപോവുന്ന സമ്പ്രദായം ആരംഭിച്ചത്.
“മുളറിനെ നിങ്ങള്‍ കുറ്റം
പറയരുത്; കാരണം അദ്ദേഹം മുസ്ലിമായിരുന്നു (കന്‍സുല്‍ ഉമ്മാല്‍ 33987).
ജീവിതത്തിന്റെ സായം സന്ധ്യയിലാണ് ഇദ്ദേഹത്തിനൊരു പുത്രനുണ്ടായത്. ആ പുത്രന് ഇല്‍യാസ്
എന്ന് നാമകരണം ചെയ്തു.
ഇല്‍യാസ്
കബീറുല്‍
ഖൌം (ജനങ്ങളില്‍ ഉന്നതന്‍) എന്ന അപരനാമത്തിനര്‍ഹമാം വിധം അത്യാദരണീയ നായിരുന്നു
അദ്ദേഹം. വിശുദ്ധ കഅ്ബാലയത്തിലേക്ക് ഒട്ടകത്തെ ദാനം ചെയ്യുക എന്ന സമ്പ്രദായം
ആരംഭിച്ചതദ്ദേഹമാണ്. തന്റെ മുതുകില്‍നിന്നു നബി(സ്വ) തല്‍ബിയത്ത്
ചൊല്ലുന്നത് അ ദ്ദേഹം കേട്ടിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. അര്‍ഥഗര്‍ഭമായ
സംസാരമായിരുന്നു അദ്ദേഹ ത്തിന്റേത്. തത്വജ്ഞാനത്തിന്റെ ഉടമയായിരുന്നതിനാല്‍
അക്കാലത്തെ അറബികള്‍ക്കിടയില്‍ ലുഖ്മാനെപ്പോലെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുത്രന്‍മാരില്‍
ഒരാളായിരുന്നു മുദ് രിക.
മുദ്രിക
മുദ്രികയുടെ
യഥാര്‍ഥ നാമം അംറ് എന്നാണ്. പിന്നീട് മുദ്രിക എന്ന അപാരനാമം സിദ്ധിച്ച തിനു
പിന്നിലൊരു ചരിത്രമുണ്ട്. അദ്ദേഹവും സഹോദരനും ഒട്ടകങ്ങളെ മേയ്ക്കുന്നതിനിടയി ല്‍
ഒട്ടകത്തിനുമേല്‍ ഒരു ഹിംസ്രജന്തു ചാടിവീണ് അക്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച
ജന്തു വിനു പിറകെ അംറും ഓടി, അതിനെ പിടികൂടി. ഇതൊരു വീരകൃത്യമായി അറിയപ്പെട്ടു.
അങ്ങ നെയാണത്രെ ‘പ്രാപിച്ചവന്‍’ എന്നര്‍ഥമുള്ള മുദ്രിക എന്ന നാമത്തില്‍ പ്രസിദ്ധനായത്.
അദ്ദേഹത്തിന്റെ പുത്രനാണ് ഖുസൈമ.
ഖുസൈമ
സല്‍ഗുണ
സമ്പന്നനായിരുന്നു ഖുസൈമ. അദ്ദേഹം ഇബ്രാഹീമിസരണിയിലായിട്ടാണ് മരണപ്പെട്ടതെന്ന്
ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാല് ആണ്‍ മക്കളില്‍ പ്രധാനിയാണ്
കിനാന.
കിനാന
സുന്ദരനും
മഹാപണ്ഢിതനുമായിരുന്നു കിനാന. വിജ്ഞാന മുത്തുകള്‍ ശേഖരിക്കാനായി വി ജ്ഞാന
കുതുകികളദ്ദേഹത്തെ തേടിയെത്തിയിരുന്നു. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ കണി ശത
പുലര്‍ത്തിയതിനാലാണ് അദ്ദേഹത്തിന് ‘മറയല്‍’
എന്നര്‍ത്ഥമുള്ള കിനാന എന്ന നാമം ലഭി ച്ചത്. നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച്
അദ്ദേഹം സമകാലികരായ അറബികളോട് ഇങ്ങനെ ഉണര്‍ത്തി:
“മക്കയില്‍ നിന്ന് ഒരു
പ്രവാചകന്‍ വരാനുള്ള സമയം സമാഗതമായിരിക്കുന്നു. അഹ്മദ് എന്ന മഹല്‍നാമത്തിലദ്ദേഹം
വിളിക്കപ്പെടും. അല്ലാഹുവിലേക്കും നന്മയിലേക്കും ഗുണകരമായതി ലേക്കും ഉദാത്തമായ
സ്വഭാവശീലങ്ങളിലേക്കും ആ പ്രവാചകന്‍ ക്ഷണിക്കും. നിങ്ങളദ്ദേഹത്തെ അനുഗമിക്കുക.
എന്നാല്‍ നിങ്ങള്‍ മഹത്വവും പ്രതാപവും വര്‍ദ്ധിച്ചവരായിത്തീരും. നിങ്ങള്‍ അ
തിലംഘിക്കരുത്. അദ്ദേഹം കൊണ്ടുവരുന്നത് സത്യമായിരിക്കും”.
നബി(സ്വ) തങ്ങള്‍ തന്റെ പര മ്പര പറഞ്ഞ ഹദീസുകളില്‍ കിനാന സന്തതികളെ പ്രത്യേകം
എടുത്തുപറഞ്ഞതു കാണാം.
നള്ര്‍
കിനാനയുടെ
മക്കളില്‍ ഏറെ സുന്ദരനായിരുന്നു ഖൈസ്. അതിനാലാണദ്ദേഹം ‘ശോഭ’
എന്നര്‍ ഥമുള്ള നള്ര്‍ എന്ന അപരനാമത്തിലറിയപ്പെട്ടത്. അദ്ദേഹത്തിന്റെ
സന്താനങ്ങളില്‍പ്പെട്ടവരാണ് മാലിക.്
മാലിക്
രാജാവ്
എന്ന അര്‍ഥത്തിലാണ് ഇദ്ദേഹത്തെ മാലിക്ക് എന്നു വിളിച്ചത് എന്ന അഭിപ്രായമുണ്ട്.
ഇദ്ദേഹത്തിന്റെ ഏകമക നായിരുന്നു ഫിഹ്ര്‍.
ഫിഹ്ര്‍
ഖുറൈശികളുടെ
പിതാവായി അറിയപ്പെടുന്നതിദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ അപരനാമമായിരു ന്നു ഖുറൈശ്.
അതിനാല്‍ ഇദ്ദേഹത്തിന്റെ സന്തതികള്‍ ഖുറൈശികള്‍ എന്നറിയപ്പെട്ടു. യമനി ലെ
ഹിംയറൈറ്റ് ഭരണാധികാരികളിലൊരാളായിരുന്ന ഹസ്സാനുബ്നു അബ്ദികിലാലും മറ്റും ക അ്ബ
തകര്‍ക്കാനൊരു ശ്രമം നടത്തിയിരുന്നു. കഅ്ബയുടെ നിര്‍മാണത്തിനുപയോഗിച്ച കല്ലു കള്‍
കൊണ്ട് യമനില്‍ ഒരു മന്ദിരം പണികഴിപ്പിച്ചു ജനങ്ങളുടെ ഹജ്ജ് അങ്ങോട്ടു തിരിക്കാനാ
യിരുന്നു ഇത്. ഫിഹ്ര്‍ അറേബ്യന്‍ ജനതയെ സംഘടിപ്പിച്ച് ഹസ്സാനെതിരെ ശക്തമായി പോ രാടി. ഹസ്സാന്റെ
സൈന്യം പരാജയപ്പെട്ടു പിന്തിരിഞ്ഞോടി. അയാള്‍ യുദ്ധത്തടവുകാരനായി
പിടിക്കപ്പെടുകയും ചെയ്തു. മുന്നു വര്‍ഷക്കാലം തടവില്‍ കിടന്ന ശേഷം വലിയ സംഖ്യ
മോചനദ്രവ്യം നല്‍കി മോചനം നേടിയെങ്കിലും. യമനിലേക്കുള്ള യാത്രാമദ്ധ്യെ അയാള്‍
മരണമട ഞ്ഞു. ഈ സംഭവത്തോടെ അറബികള്‍ക്കിടയില്‍ ഫിഹ്റിനോടുള്ള ആദരവും അംഗീകാരവും വര്‍ദ്ധിച്ചു.
ശക്തരും ധീരരും ശൂരരുമായതിനാലാണ് ഖുറൈശ് എന്ന അപരനാമം അദ്ദേഹത്തി നും സന്തതികള്‍ക്കും
ലഭിച്ചത്. അദ്ദേഹത്തിന്റെ ഏഴു പുത്രന്‍മാരില്‍ പ്രധാനിയായിരുന്നു ഗാ ലിബ്
ഗാലിബ്
പണ്ഢിതനായിരുന്ന
ഗാലിബിന് ലുഅയ്യ്, തൈമ് എന്നീ രണ്ടു മക്കളാണുണ്ടായിരുന്നത്. ഇതില്‍ ലുഅയ്യാണ്
നബി(സ്വ) തങ്ങളുടെ പരമ്പരയില്‍ വരുന്നത്. ലുഅയ്യിന്റെ ഏഴ് ആണ്‍മക്കളിലൊ രുവനാണ്
കഅ്ബ്.
കഅ്ബ്
പണ്ഢിതനും
പ്രഭാഷകനുമായിരുന്ന കഅ്ബ് ചെറുപ്പത്തിലേ ഗഹനമായ വിഷയങ്ങള്‍
സംസാരിക്കാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നതിനായി ധാരാളം
ആളുകളെ ത്താറുണ്ടായിരുന്നു. പ്രതിവാര പ്രഭാഷണത്തില്‍ ഇദ്ദേഹം തിരഞ്ഞെടുത്തത്
യൌമുല്‍ അറൂബ( വെള്ളിയാഴ്ച) ആയിരുന്നു. പ്രഭാഷണം കേള്‍ക്കാനായി ജനങ്ങള്‍
ഒരുമിക്കുന്ന ദിവസം എന്ന നിലയില്‍ ആ ദിവസം പിന്നീട് യൌമുല്‍ ജുമുഅഃ എന്നറിയപ്പെട്ടു.
തന്റെ
പ്രഭാഷണത്തില്‍ കഅ്ബ് മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗത്തെ കുറിച്ച് പ്രവചി
ക്കാറുണ്ടായിരുന്നു. ‘രാവും പകലും മധുരതിക്താനുഭവങ്ങളില്‍ മുഴുകി നാം അശ്രദ്ധയിലായിരി
ക്കുമ്പോള്‍ മുഹമ്മദ്(സ്വ) വന്ന് വിശേഷ വാര്‍ത്തകളറിയിക്കും. അദ്ദേഹം സത്യസന്ധ നായിരി
ക്കും. അദ്ദേഹം നിയോഗിതനാവുന്ന സമയത്ത് ആ പ്രബോധനത്തിന് സാക്ഷിയാവാന്‍ എനി ക്കു
കഴിഞ്ഞെങ്കില്‍ ഞാനദ്ദേഹത്തില്‍ ആവേശപൂര്‍വം വിശ്വസിക്കുന്നതാണ്. വിശിഷ്യാ ബന്ധു
ജനങ്ങള്‍ വരെ ആ സത്യത്തെ പരാജയമായി കണക്കാക്കുന്ന സമയത്ത്’.
ഇത്തരം ആശയങ്ങ ളുള്ള കവിതകളും വചനങ്ങളും അദ്ദേഹത്തില്‍
നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം മഹാനായ ഉമര്‍(റ)വിന്റെ എട്ടാമത്തെ
പിതാമഹന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ മകനായിരുന്ന മുര്‍റത്ത.്
മുര്‍റത്ത്
അബൂബക്ര്‍
സ്വിദ്ദീഖ്(റ)വിന്റെയും ഇമാം മാലിക്(റ)വിന്റെയും പരമ്പര ഇദ്ദേഹത്തിലേക്കെ
ത്തിച്ചേരുന്നുണ്ട്. ഇദ്ദേഹത്തിന്റെ മൂന്ന് മക്കളില്‍ ഒരാളാണ്
കിലാബ്.
കിലാബ്
ഇദ്ദേഹത്തിന്റെ
യഥാര്‍ഥ നാമം ഹകീം എന്നായിരുന്നു. വേട്ടപ്രിയനായിരുന്ന ഇദ്ദേഹം നായ്ക്ക ളെ
വേട്ടക്കുപയോഗിച്ചിരുന്നതിനാലാണ് കിലാബ് എന്ന അപരനാമം കൈവന്നത്. നബി(സ്വ) തങ്ങളുടെ
മാതൃപിതൃ പരമ്പരകള്‍ ഇദ്ദേഹത്തില്‍ സന്ധിക്കുന്നു. രണ്ട് ആണ്‍മക്കളായിരുന്നു
ഇദ്ദേഹത്തിനുണ്ടായിരുന്നത് ഖുസ്വയ്യ്, സഹ്റ എന്നിവരാണവര്‍. ആമിന(റ)യുടെ പരമ്പര
സഹ്റയില്‍ സന്ധിക്കുന്നു. ഖുസ്വയ്യാണ് പിതാവ് വഴിയുള്ള പരമ്പരയില്‍ വരുന്നത്.
ഇതുവരെ നാം പരിചയപ്പെട്ട പിതാക്കളെല്ലാം ആമിന(റ)യുടെയും പിതാക്കളാണെന്നത് ഓര്‍മ്മിക്കുക.
ഖുസ്വയ്യ്
സൈദ്
എന്നാണ് യഥാര്‍ഥ നാമം. ഖുസ്വയ്യ് അപരനാമമാണ്. ‘ജന്മനാട്ടില്‍ നിന്ന്
അകന്നു കഴിഞ്ഞവന്‍’ എന്ന അര്‍ഥത്തിലാണീ നാമം ലഭിച്ചത്. പിതാവായ കിലാബ് ചെറുപ്പത്തിലേ മര
ണപ്പെട്ടിരുന്നു. ഉമ്മ രണ്ടാമത് വിവാഹിതയായി ഭര്‍ത്താവൊന്നിച്ച്
ശാമിലേക്കു പോയപ്പോള്‍ കുട്ടിയായ ഖുസ്വയ്യിനെയും കൂടെ കൂട്ടി. അവിടെ വളര്‍ന്ന
ഖുസ്വയ്യിന്് തന്റെ ഉപ്പയെക്കുറിച്ചോ നാടിനെക്കുറിച്ചോ അറിയില്ലായിരുന്നു.
ഒരിക്കല്‍
ഇദ്ദേഹവും കൂട്ടുകാരും കളിക്കുന്നതിനിടയില്‍ ബന്ധത്തില്‍പ്പെട്ട ഒരാളുമായി ശണ്ഠ
കൂടി. ഖുസ്വയ്യിന്റെ മെയ്ക്കരുത്തിനു മുന്നില്‍ പ്രതിയോഗി പരാജിതനായി. ഇളിഭ്യനായ
പ്രതി യോഗി ദേഷ്യത്തോടെ പറഞ്ഞു: ‘നിനക്ക് നിന്റെ നാട്ടിലേക്ക് പോയ്ക്കൂടേ?, നീ ഞങ്ങളുടെ കൂട്ടത്തില്‍
പെട്ടവനല്ല’. ഇതു കേട്ട ഖുസ്വയ്യ് ചോദിച്ചു: ‘പിന്നെ ഞാനാരില്‍പെട്ടവനാണ്?’ ‘അത്
നിന്റെ ഉമ്മയോട് ചോദിക്ക്’ എന്നായിരുന്നു പ്രതിയോഗിയുടെ മറുപടി.
ഖുസ്വയ്യ്
വീട്ടിലെത്തി. ഉമ്മയോട് വിവരമാരാഞ്ഞു. ഉമ്മ സത്യാവസ്ഥ വിവരിച്ചു കൊടുത്തു. “നിന്റെ
നാട് ഈ നാടിനേക്കാള്‍ ഉത്തമമായ നാടാണ്. നിന്റെ നാട്ടുകാര്‍ ഇവരെക്കാള്‍ നല്ലവ
രാണ്. നീ നല്ലൊരു പിതാവിന്റെ പുത്രനാണ്. നീ മുര്‍റത്തിന്റ മകനായ കിലാബിന്റെ
മകനാണ്. നിന്റെ കുടുംബങ്ങള്‍ വിശുദ്ധ കഅ്ബയുടെ സമീപവാസികളാണ്. അറബികളങ്ങോട്ടു തീര്‍ഥ
യാത്രയായി വരാറുണ്ട്. നീ മുതിര്‍ന്നാല്‍, വലിയൊരു ദൌത്യമേറ്റെടുക്കുമെന്ന് ഒരു
ജ്യോത്സ്യന്‍ പ്രവചിച്ചിട്ടുണ്ട്”.
ഖുസ്വയ്യിന്
മക്കയിലെത്തി സ്വന്തം നാടിനെയും ജനതയെയും നേരില്‍ കാണാനും അവിടെ ക്കഴിയാനും
മോഹമുണ്ടായി. ഉടന്‍ തന്നെ പോകാനുള്ള തയ്യാറെടുപ്പായി. പക്ഷേ, സ്നേഹ നിധിയായ ഉമ്മ
തനിയെയുള്ള യാത്ര നിരുത്സാഹപ്പെടുത്തി. ഹജ്ജ് സീസണായാല്‍ തീര്‍ഥാട ക സംഘങ്ങള്‍
മക്കയിലേക്കു പോവും. അവരുടെ കൂടെ പോവാമെന്നു നിര്‍ദ്ദേശിച്ചു. അടുത്ത ഹജ്ജ്
സീസണില്‍ തന്നെ ഒരു തീര്‍ഥാടക സംഘത്തോടൊപ്പം ഖുസ്വയ്യ് മക്കയിലേക്കു പുറ പ്പെട്ടു.
സഹോദരനായ സഹ്റയെ കണ്ടെത്തി. സഹ്റ അന്ന് അന്ധനായിത്തീര്‍ന്നിരുന്നു. പക്ഷേ,
ഖുസ്വയ്യിന്റെ ശബ്ദത്തില്‍ നിന്ന് അദ്ദേഹം രക്തത്തിന്റെ ഗന്ധമറിഞ്ഞു.
ചെറുപ്പത്തില്‍
നാട്ടിലില്ലാത്തതിനാല്‍ ഖുസ്വയ്യിന് തന്റെ പിതൃസ്വത്തിലെ വിഹിതം ലഭിച്ചിരുന്നി
ല്ല. അത് സഹ്റയുടെ അധീനതയിലായിരുന്നു. തന്റെ സഹോദരന് സ്വത്തിന്റെ
വിഹിതം നല്‍ കാന്‍ സഹ്റ തയ്യാറായി. ഖുസ്വയ്യ് തന്റെ വ്യക്തിപ്രഭാവം കൊണ്ട് വളരെ
വേഗം മക്കക്കാര്‍ക്കു പ്രിയങ്കരനായി മാറി. അന്നു മക്കയില്‍
അധികാരത്തിലുണ്ടായിരുന്ന ഹുലൈലിന്റെ മകളെ വി വാഹം ചെയ്തു. സമ്പത്തും സന്താനങ്ങളും
പെരുകി. താമസിയാതെ ഭാര്യാപിതാവ് മരണപ്പെട്ടു.
ഹുലൈലിന്റെ
മരണാനന്തരം മകന്‍ അധികാരത്തിലെത്തിയെങ്കിലും പിടിപ്പുകേട് കാരണം അ
ധികാരത്തില്‍ ശോഭിക്കാനായില്ല. ക്രമേണ ഭരണം ഖുസ്വയ്യിലേക്കെത്തി. ഖുസ്വയ്യിന്റെ
അധികാ രാരോഹണം ഖുസാഅ ഗ്രോത്രക്കാര്‍ക്കിഷ്ടമായില്ല. ഭരണം ഖുസാഇകളില്‍ നിന്നു
ഖുറൈശി കളിലേക്ക് നീങ്ങുകയാണെന്നവര്‍ മനസ്സിലാക്കി. ഒരു
സംഘട്ടനത്തിന്റെ സാഹചര്യം രൂപപ്പെട്ടു. ഖുസ്വയ്യ് ഖുറൈശികളെയെല്ലാം സംഘടിപ്പിച്ചു.
തന്റെ മാതാവ് വഴിയുള്ള സഹോദരങ്ങളെ ശാമില്‍ നിന്നു വരുത്തുകയും ചെയ്തു. ഖുറൈശികളും
ഖുസാഇകളും തമ്മില്‍ ഉരസലുണ്ടാ യി. ഒടുവില്‍ ഖുസാഇകള്‍
പത്തിമടക്കി സന്ധിക്ക് തയ്യാറായി. യഅ്മുറുബ്നുഔഫിന്റെ നേതൃ ത്തില്‍ സന്ധിവ്യവസ്ഥ
തയ്യാറായി. ഖുസാഇകള്‍ മക്ക വിട്ടു പോവാനും ഖുസ്വയ്യ് ഭരണം തുടരാനും തീരുമാനമായി.
ഖുസ്വയ്യിന്റെ
നേതൃത്തില്‍ ഖുറൈശികള്‍ സംഘടിതരായിത്തീര്‍ന്നു. മക്കയില്‍ മാറ്റങ്ങള്‍ക്ക്
നാന്ദികുറിച്ചു. തീര്‍ഥാടകര്‍ക്കായി ധാരാളം സൌകര്യങ്ങളേര്‍പ്പെടുത്തി. മാന്യമായ
സ്വഭാവശീല ങ്ങള്‍ അനുവര്‍ത്തിക്കണമെന്നും ദുഷ്ടരുമായി സഹവസിക്കരുതെന്നും ഫലശൂന്യമെന്നു
ബോ ധ്യമായാല്‍ ഏതു പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും അദ്ദേഹം മക്കളെ
ഉപദേശിച്ചി രുന്നു. അദ്ദേഹത്തിന്റെ പുത്രന്‍മാരില്‍ പ്രമുഖനായിരുന്നു അബ്ദുമനാഫ്.
അബ്ദു മനാഫ്
മുഗീറത്
എന്നായിരുന്നു യഥാര്‍ഥ നാമം. അബ്ദുമനാഫ് അപരനാമമാണ്. ഏറെ
സുന്ദരനായി രുന്ന ഇദ്ദേഹത്തെ ജനങ്ങള്‍ ചന്ദ്രന്‍ എന്നു വിളിച്ചിരുന്നു.
ഖുസ്വയ്യിന്റെ വിയോഗാനന്തരം അധി കാരം ഇദ്ദേഹത്തിന്റെ കൈയിലാണെത്തിയത്. മാന്യമായി
അതു കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ നല്ല നേതാവ് എന്ന
വിശേഷണത്തിനുടമയായി. ഉസ് മാന്‍(റ)വിന്റെ നാലാമത്തെയും ഇമാം ശാഫിഈ(റ) വിന്റെ
ഒമ്പതാമത്തെയും പിതാമഹനാണി ദ്ദേഹം. ഖുറൈശികളോട് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിതം
നയിക്കാനും കുടുംബബന്ധങ്ങള്‍ ശിഥിലമാവാതെ സുക്ഷിക്കാനുമദ്ദേഹം ഉപദേശിച്ചിരുന്നു.
പിതാവിന്റെ കാലത്തു തന്നെ ഇദ്ദേഹ ത്തിനു വിഹിതമായി ലഭിച്ച പദവികളാണു യോഗനേതൃത്വവും
(നദ്വത്തും) തീര്‍ഥാടകര്‍ക്ക് വെള്ളം നല്‍കലും(സിഖായത്തും). അബ്ദു മനാഫിന്റെ
സന്തതിയാണ് ഹാശിം.
ഹാശിം
അംറ്
എന്നായിരുന്നു യഥാര്‍ഥ നാമം. ഹാശിം അപരനാമമാണ്. ഒരിക്കല്‍
ഖുറൈശികള്‍ക്ക് വലിയ ക്ഷാമമനുഭവപ്പെടുകയുണ്ടായി. പട്ടിണിയുടെയും ദുരിതത്തിന്റെയും
ദീര്‍ഘനാളുകള്‍ അവരുടെ ജീവിതത്തിന്റെ താളംതെറ്റിച്ചു. ഇതിനറുതിവരുത്താനായി അംറ്
ശാമിലേക്കു പോയി ധാരാളം റൊട്ടിയുമായി വന്നു. അതു കൊണ്ടുവരാനുപയോഗിച്ച ഒട്ടകത്തെ
അറുത്ത് പാചകം ചെയ്ത് മാംസവും റൊട്ടിയും കലര്‍ത്തി വിതരണം ചെയ്ത് മക്കക്കാരുടെ
വിശപ്പടക്കി. ദുരിത പൂര്‍ണമായ പട്ടിണിക്കറുതിയായി ഭക്ഷണം ലഭിച്ചവര്‍
സന്തുഷ്ടരായി. റൊട്ടി നുറുക്കി മാംസത്തില്‍ കലര്‍ത്തിയതിനാല്‍ അവരദ്ദേഹത്തെ ഹാശിം
അഥവാ ‘നുറുക്കിയവന്‍’ എന്ന നാമത്തി ല്‍ വിളിച്ചു തുടങ്ങി.
ഖുറൈശികള്‍
ഉഷ്ണ-ശൈത്യകാലങ്ങളില്‍ നടത്തിയിരുന്ന രണ്ടു ദിശകളിലേക്കുള്ള കച്ചവട യാത്ര
സുഗമമാക്കുന്നതിനാവശ്യമായ ചര്‍ച്ചയും സന്ധിയും ധാരണയും ഉണ്ടാക്കിയത് അദ്ദേ ഹമാണ്.
ശാമിലേക്കും യമനിലേക്കും നടത്തിയിരുന്ന കച്ചവട യാത്രക്ക് സംരക്ഷണം നല്‍കാന്‍
അതാതിടങ്ങളിലെ സമ്രാട്ടുകളോടും വഴികളിലെ നാട്ടു മൂപ്പന്‍മാരോടും ഗോത്രത്തലവന്‍മാരോ
ടും കരാറിലേര്‍പ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. അതു വഴിയാണ് അറേബ്യയുടെ
കയറ്റിറക്കു മതികള്‍ വിജയകരമായിത്തീര്‍ന്നത്.
സമ്പന്നനായ
ഹാശിം തന്റെ സമ്പത്ത് നല്ല വഴിയില്‍ ആവേശപൂര്‍വം ചിലവഴിച്ചു. ഹജ്ജ് വേ ളകളില്‍
തീര്‍ഥാടകര്‍ക്ക് വെള്ളവും ഭക്ഷണവും മറ്റു സൌകര്യങ്ങളും നല്‍കാന്‍ ധാരാളം പണം
വിനിയോഗിച്ചു. വലിയ ടാങ്കുകളുണ്ടാക്കി അതില്‍ ജലം സംഭരിച്ചു വച്ചു. ഭക്ഷണം പാകം ചെ
യ്ത് മിനായിലും അറഫയിലുമൊക്കെ എത്തിച്ചു. റൊട്ടിയും നെയ്യും കാരക്കയും പായസവും
ഹരീസയും മാംസവും അതിലുണ്ടായിരുന്നു.
തന്റെ
സാമ്പത്തികസ്ഥിതിയനുസരിച്ചു ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ ഈ വഴിക്ക് പ്രേരിപ്പി
ക്കുകയും ചെയ്തു. ഹജ്ജ് സീസണ്‍ വരുമ്പോള്‍ അദ്ദേഹം ഖുറൈശികളെ വിളിച്ചു ചേര്‍ത്ത്
അവരോട് പ്രസംഗിക്കാറുണ്ടായിരുന്നു. ഹാശിമിന്റെ പ്രഭാഷണത്തോടെ അവരെല്ലാം തീര്‍ഥാ
ടകരുടെ സേവനത്തിനായി രംഗത്തിറങ്ങും. തങ്ങളാല്‍ സാധിക്കുന്ന വിഹിതം ഈ സഹകരണ-
പരിചരണഫണ്ടിലേക്ക് ദാനം ചെയ്യും.
ഹാശിമിന്റെ
വളര്‍ച്ചയിലും അംഗീകാരത്തിലും അസഹിഷ്ണുവായ സഹോദരപുത്രന്‍ ഉമയ്യത്ത് കുഴപ്പത്തിനു
ശ്രമിച്ചു. പക്ഷേ, ഖുറൈശികളുടെ ഒന്നിച്ചുള്ള പിന്തുണ കാരണം ഉമയ്യത്ത് കീഴട ങ്ങേണ്ടി
വന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഹാശിം 50 ഒട്ടകങ്ങളെ അറവ് നടത്തി ദാനം ചെയ്യ
ണമെന്നും ഉമയ്യത്ത് മക്ക വിടണമെന്നുമുണ്ടായിരുന്നു. ഹാശിം വ്യവസ്ഥ പ്രകാരം മാംസവിത
രണം നടത്തി. അവിടെ സംഗമിച്ചവരോടായി അദ്ദേഹം അര്‍ഥഗര്‍ഭമായൊരു പ്രഭാഷണം നട
ത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സദാചാരബോധവും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കുന്നതാ
യിരുന്നു ആ പ്രഭാഷണം.
“ജനങ്ങളേ, നാം
ഇബ്രാഹീം(അ)ന്റെ കുടുംബമാണ്. ഇസ്മാഈല്‍(അ)ന്റെ സന്തതികളാണ്. നള്റിന്റെയും
ഖുസ്വയ്യിന്റെയും മക്കളാണ്. മക്കയുടെ കാവലാളുകളാണ്. വിശുദ്ധ ഭൂനിവാസിക
ളാണ്.മഹത്വത്തിന്റയും ആഭിജാത്യത്തിന്റയും ഔന്നത്യം നമുക്കുണ്ട്. എല്ലാവര്‍ക്കും
എല്ലാറ്റിലും സഖ്യമുണ്ട്. അവരെ സഹായിക്കേണ്ടതും ക്ഷണം സ്വീകരിക്കേണ്ടതും
അനിവാര്യമാണ്. കുടുംബം തകര്‍ക്കാനും ബന്ധം വിഛേദിക്കാനും നാം ആരെയും സഹായിക്കരുത്”.
“ഖുസ്വയ്യിന്റെ സന്തതികളേ,
നിങ്ങള്‍ ഒരു വ്യക്ഷത്തിന്റെ രണ്ടു ശിഖരങ്ങള്‍ പോലെയാണ്. ഏ തൊന്നു
ഛേദിക്കപ്പെട്ടാലും അപരന്‍ ഒറ്റപ്പെടും. ഖഡ്ഗം ഉറയില്‍ തന്നെ സൂക്ഷിക്കപ്പെടണം.
കുടുംബ ബന്ധങ്ങള്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നവനും താനെയ്യുന്ന അസ്ത്രമേല്‍
ക്കേണ്ടി വരും”.
“സഹോദരങ്ങളേ, സമാധാനം
അന്തസ്സാണ്. സഹനം വിജയമാണ.് നന്മ നിക്ഷേപമാണ്. ഉദാരത നേതൃഗുണമാണ്. അജ്ഞത
ബുദ്ധിശുന്യതയാണ്. ദിവസങ്ങള്‍ മാറിമാറി വരും. കാലം പല സം ഭവങ്ങളുടെയും കലവറയാണ്.
മനുഷ്യന്‍ അവന്റെ ചെയ്തികളിലേക്കാണ് ചേര്‍ക്കപ്പെടുക. കര്‍മത്തിന്റെ പേരില്‍ അവന്‍
പിടികൂടപ്പെടും. ആയതിനാല്‍ നിങ്ങള്‍ നല്ലത് ചെയ്യുക”. എന്നി ങ്ങനെ ദീര്‍ഘമായ
പ്രഭാഷണം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (അഅ്ലാമുന്നുബുവ്വു:253). ഹാശിമിന്റെ ഈ
പ്രഭാഷണം അവരെല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വ ത്തിനു
പിന്തുണ പ്രഖ്യാപിച്ചു.
ഒരു
കച്ചവടയാത്രയില്‍ മദീനക്കടുത്തു വെച്ചു കണ്ടുമുട്ടിയ സല്‍മാ എന്ന
വനിതയെ കൂടി ഹാ ശിം പത്നിയായി സ്വീകരിച്ചു. നജ്ജാര്‍ ഗോത്രക്കാരിയായിരുന്നു അവര്‍.
അതില്‍ പിറന്ന പുത്ര നാണ് അബ്ദുല്‍ മുത്ത്വലിബ് എന്ന ശൈബ.
അബ്ദുല്‍ മുത്ത്വലിബ്
നബി(സ്വ)യുടെ
ഒന്നാം പിതാമഹനാണ് അബ്ദുല്‍മുത്ത്വലിബ്. പിതാവ് ഹാശിമിന്റെ മരണാന ന്തരം
ഉമ്മയോടൊപ്പം മദീനയിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. അമ്മാവന്‍മാരുടെ മക്ക
ളോടോന്നിച്ച് കളിച്ചു വളര്‍ന്നു. സമപ്രായക്കാരില്‍ സൌന്ദര്യത്തിലും
ഗാംഭീര്യത്തിലും മുന്നിലായിരുന്നു ശൈബ. മാതാവ് സല്‍മാ പിതാവിന്റെ
അസാന്നിധ്യമറിയിക്കാതെ മകനെ ഓമനിച്ചു വളര്‍ത്തി.
ഹാശിമിന്റെ
സഹോദരനായ മുത്ത്വലിബാണ് മക്കയില്‍ പിന്നീട് ഗ്രാമത്തലവനായത്. വളരെ ന ല്ല ബന്ധം
നിലനിര്‍ത്തിയിരുന്നവരായിരുന്നു മുത്ത്വലിബ് ഹാശിം സഹോദരങ്ങള്‍. മുത്ത്വലിബി ന്റെ
കാലത്ത് മദീനയില്‍ നിന്നു തീര്‍ഥാടനത്തിനെത്തിയ സാബിത്, (സുപ്രസിദ്ധ കവി ഹസ്സാന്‍
(റ)വിന്റെ പിതാവാണിദ്ദേഹം) ഹാശിമിന്റെ ഒരു പുത്രന്‍ മദീനയില്‍
ജീവിച്ചിരിപ്പുണ്ടെന്നറിയിച്ചു. കൊച്ചുകൂട്ടുകാര്‍ തമ്മിലുള്ള സൌഹാര്‍ദ്ദ മല്‍സരങ്ങളില്‍
വിജയം വരിക്കുമ്പോള്‍ ഞാന്‍ അംറി ന്റെ മകനാണെന്ന് അവന്‍ അഭിമാനം കൊള്ളാറുണ്ടെന്നും
സാബിത് മുത്ത്വലിബിനെ ധരിപ്പിച്ചു.
തന്റെ
സഹോദരന് മദീനയില്‍ ഒരു മകന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ മുത്ത്വലിബ് ഉടനെ മദീ
നയിലേക്ക് പുറപ്പെട്ടു. മദീനയിലെത്തി മകനെ അന്വേഷിച്ചു കണ്ടെത്തി. ഹാശിമിന്റെ
തനിപ്പകര്‍ പ്പായിരുന്നു ശൈബ. അതു കൊണ്ട് തന്നെ കളിക്കൂട്ടുകാര്‍ക്കിടയില്‍ നിന്നു
ശൈബയെ തിരിച്ച റിയാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. കുട്ടിയുടെ അടുത്ത് ചെന്നു
ചേര്‍ത്തു പിടിച്ച് അദ്ദേ ഹം അശ്രുപൊഴിച്ചു. കൈയില്‍ കരുതിയിരുന്ന പുത്തനുടയാട നല്‍കി.
അതു ധരിപ്പിച്ചു കൊ ണ്ടദ്ദേഹം പാടി:
“അമ്പെയ്ത്ത് മത്സരം
നടത്തുന്ന നജ്ജാരി ബാലന്‍മാര്‍ക്കിടയില്‍ നിന്നു ശൈബയെ ഞാന്‍ തിരിച്ചറിഞ്ഞു.
അവന്റെ ധീരതയും സാമര്‍ഥ്യവും നാമറിഞ്ഞു. അന്നേരം എന്നില്‍ നിന്ന് അശ്രുകണങ്ങള്‍
ഒലിച്ചിറങ്ങി”.
ഭര്‍തൃസഹോദരനായ
മുത്ത്വലിബ് മദീനയിലെത്തിയതു തന്റെ പുത്രനെ കൊണ്ടു പോകാനാ ണെന്നു സല്‍മാ അറിഞ്ഞു. മകനെ പിരിയാന്‍
സല്‍മാക്കിഷ്ടമില്ലായിരുന്നു. അവനെ മക്കയി ലേക്കയക്കുന്നതിലുള്ള തന്റെ വൈമനസ്യം
മുത്ത്വലിബിനെ അവര്‍ അറിയിച്ചു. ഇതുകേട്ട മു ത്ത്വലിബ് ഉറച്ച സ്വരത്തിലിങ്ങനെ
പ്രതിവചിച്ചു:
“ബാല്യം പിന്നിട്ട്
കൌമാരത്തിലെത്തിയ സ്ഥിതിക്ക്, മാന്യതയുള്ള ഞങ്ങളുടെ കുടുംബത്തിലൊരാള്‍ അന്യദേശത്ത്
കഴിയുകയോ? അവന്‍ അവന്റെ സ്വന്തം നാട്ടില്‍ താമസിക്കട്ടെ, അതാണ വനുത്തമം. അവനിനി
എവിടെ താമസിച്ചാലും അവന്‍ നിന്റെ പുത്രന്‍ തന്നെയായിരിക്കും”.
മുത്ത്വലിബ്
മകനെ കൂട്ടിയേ പോവൂ എന്നു മനസ്സിലാക്കിയപ്പോള്‍ സല്‍മാ മുന്നുദിവസം സാ വകാശം നല്‍കണമെന്നാവശ്യപ്പെട്ടു.
മുത്ത്വലിബ് അതിന് സമ്മതം നല്‍കി. മുന്നു ദിവസം അവ രുടെ അതിഥിയായി അദ്ദേഹം അവിടെ
കഴിഞ്ഞു. അങ്ങനെ മുത്ത്വലിബ് ശൈബയെയും കൂട്ടി മക്കയിലേക്ക് പുറപ്പെട്ടു.
അപരനാമം
ഒരു
കൌമാര പ്രായക്കാരനെ പിറകിലിരുത്തി മുത്ത്വലിബ് മക്കയിലേക്ക് പ്രവേശിക്കുന്നതു കണ്ട
നാട്ടുകാര്‍ കരുതി, അതു മുത്ത്വലിബിന്റെ പുതിയ അടിമയായിരിക്കുമെന്ന്. കാരണം അങ്ങനെ
ഒരു പുത്രനുള്ള കാര്യം അവര്‍ക്കറിയിയില്ലയിരുന്നു. അവര്‍ ആ കുട്ടിയെ അബ്ദുല്‍
മുത്ത്വലിബെന്നു വിശേഷിപ്പിച്ചു.
പിതാവ്
ഹാശിമിന്റെ മുഖഛായയും ശരീരപ്രകൃതിയും വ്യക്തമായി കണ്ടപ്പോള്‍ മക്കക്കാര്‍ക്ക് ശൈബ
ഹാശിമിന്റെ പുത്രനാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമുണ്ടായില്ല. പക്ഷേ,
അപ്പോഴേക്ക് അപരനാമം വ്യാപകശ്രുതി നേടിക്കഴിഞ്ഞിരുന്നു.
മുത്ത്വലിബിന്റെ
മരണാനന്തരം അദ്ദേഹത്തിന്റെ ചുമതലകളും അധികാരങ്ങളും അബ്ദുല്‍ മു ത്ത്വലിബിന്റെ
ചുമലിലാണ് വന്നത്. ഇതില്‍ പിതൃവ്യന്‍ നൌഫല്‍ അസന്തുഷ്ടി പ്രകടിപ്പിച്ചെങ്കി ലും
അമ്മാവന്‍മാരുടെ സഹായത്തോടെ അതവസാനിപ്പിക്കുന്നതില്‍ അബ്ദുല്‍മുത്ത്വലിബ് വിജയം
വരിച്ചു.
മദ്യപാനം,
പരസ്ത്രീഗമനം തുടങ്ങിയ തിന്മകളെ ഏറെ വെറുത്തവരുടെ കൂട്ടത്തിലായിരുന്നു അബ്ദുല്‍മുത്ത്വലിബ്.
നേര്‍ച്ച പൂര്‍ത്തിയാക്കല്‍, അടുത്തബന്ധത്തില്‍ നിന്നുള്ള വിവാഹത്തെ വെറുക്കല്‍,
മോഷ്ടാവിന്റെ കരഛേദം, പെണ്‍ശിശുഹത്യ വിരോധം, നഗ്നപ്രദക്ഷിണ വിരോധം തുടങ്ങിയ സദാചാര
പാഠങ്ങള്‍ അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു. അക്രമവും ശത്രുതയും വെടി യാനും
ശ്രേഷ്ഠഗുണങ്ങള്‍ ശീലമാക്കാനും അദ്ദേഹം ജനങ്ങളെ ഉല്‍ബോധിപ്പിച്ചിരുന്നു. ധാരാ
ളമായി ദാനം നല്‍കിയിരുന്നതിനാല്‍ ഫയ്യാള്(അത്യുദാരന്‍) എന്നും മലമുകളില്‍ ആകാശപ്പറ
വകള്‍ക്കായി ഭക്ഷണമെത്തിച്ചു വിതറിയിരുന്നതിനാല്‍
മുത്വ്ഇമുത്ത്വുയൂറിസ്സമാഅ്(ആകാശപ്പറ വകളെ ഊട്ടുന്നവന്‍) എന്നുമുള്ള അപരനാമങ്ങള്‍
അദ്ദേഹത്തിനുണ്ടായിരുന്നു. സയ്യിദ് ഖുറൈ ശ്, ശരീഫ് ഖുറൈശ്
എന്നും അദ്ദേഹം വിളിക്കപ്പെട്ടിരുന്നു.
അല്‍ഭുത
നീരുറവ
അദ്ദേഹത്തിന്റെ
ഉടമസ്ഥതയില്‍ ത്വാഇഫില്‍ ഒരു കിണറുണ്ടായിരുന്നു. അത് സഖീഫുകാര്‍ അ ധീനപ്പെടുത്തി.
തിരിച്ചു നല്‍കാന്‍ അവര്‍ തയ്യാറായില്ല. തര്‍ക്കപരിഹാരത്തിനായി
ശാമിലേക്കു പുറപ്പെട്ട അബ്ദുല്‍ മുത്ത്വലിബിന്റെ സംഘവും
സഖീഫുകാരുടെ സംഘവും വെവ്വേറെയായി രുന്നു ജലവും മറ്റാവശ്യങ്ങളും കരുതിയിരുന്നത്.
വഴിമദ്ധ്യെ മരുപ്പറമ്പില്‍ വച്ച് അബ്ദുല്‍ മു ത്ത്വലിബിന്റെ സംഘത്തിന്റെ ജലംതീര്‍ന്നു.
വളരെയധികം പ്രയാസപ്പെട്ടു.സഖീഫുകാര്‍ വെള്ളം നല്‍കാന്‍ തയ്യാറായതുമില്ല.
നിസ്സഹായാവസ്ഥയില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ ഒട്ടകത്തിന്റെ കാല്‍ച്ചുവട്ടില്‍
നിന്ന് ഒരു തെളിനീരുറവ പ്രത്യക്ഷമായി. ശുദ്ധ ജലത്തിന്റെ പ്രവാഹധാര. അബ് ദുല്‍
മുത്ത്വലിബ് അല്ലാഹുവിനെ വാഴ്ത്തി. ഇത് അല്ലാഹു തന്റെ സത്യസന്ധതക്ക് നല്‍കിയ
അംഗീകാരവും അവന്റെ അനുഗ്രഹവുമാണെന്ന് അബ്ദുല്‍ മുത്ത്വലിബിന്നറിയാമായിരുന്നു.
അവരെല്ലാവരും
കുടിക്കുകയും കൈയിലുള്ള പാത്രങ്ങളില്‍ ശേഖരിക്കുകയും ചെയ്തു. പി ന്നീട്
സഖീഫുകാരുടെ വെള്ളം തീര്‍ന്നപ്പോള്‍ അവര്‍ക്കും നല്‍കുകയുണ്ടായി. അവര്‍ ശാമി
ലെത്തിച്ചേര്‍ന്നു. സഖീഫുക്കാര്‍ ജലാശയത്തിന്റെ ഉടമസ്ഥരല്ലെന്നും അത് അബ്ദുല്‍
മുത്ത്വലി ബിന് തിരികെ നല്‍കണമെന്നും തീരുമാനമായി. ഇത് അബ്ദുല്‍ മുത്ത്വലിബിന്റെ
അംഗീകാര ത്തിന് മേല്‍ ഒരു തൂവല്‍കൂടി ചാര്‍ത്തിയ സംഭവമായിരുന്നു.
ഹാലയുമായുള്ള
വിവാഹം
അബ്ദുല്‍
മുത്ത്വലിബ് ഹാല എന്ന സ്ത്രീയെ വിവാഹം ചെയ്തതിന് ഒരു ചരിത്ര പശ്ചാത്തല മുണ്ട്.
കച്ചവടയാത്രയുടെ ഭാഗമായി ഒരിക്കല്‍ യമനിലെത്തിയപ്പോള്‍ പതിവുപോലെ നാട്ടു പ്രമാണിയെ
കാണാനായി ചെന്നു. രണ്ടു നാട്ടുപ്രമാണിമാര്‍ തമ്മിലുള്ള
സ്വാഭാവിക സമ്പര്‍ക്കം. അപ്പോള്‍ അവിടെ ഒരു പണ്ഢിതനിരിക്കുന്നുണ്ടായിരുന്നു.
അബ്ദുല്‍ മുത്ത്വലിബിനെ കണ്ട മാ ത്രയില്‍ അദ്ദേഹത്തില്‍ ചില ഭാവ വ്യത്യാസങ്ങള്‍
പ്രകടമായി. അല്‍ഭുതകരമായതെന്തോ കണ്ട പ്രതീതി.
പണ്ഢിതന്‍
അബ്ദുല്‍ മുത്ത്വലിബിനോട് ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ ഒരു ആ വശ്യം
ഉന്നയിച്ചു: ‘നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം നിരീക്ഷിക്കാനെനിക്കനുവാദം തരു മോ?”എല്ലാ
ഭാഗങ്ങളും അങ്ങനെ പരിശോധിക്കാന്‍ അനുവദിക്കില്ല’ എന്ന് അബ്ദുല്‍ മുത്ത്വ
ലിബ് മറുപടി പറഞ്ഞു. ‘നിങ്ങളുടെ നാസാദ്വാരങ്ങളൊന്ന് നോക്കാന്‍ സമ്മതം തന്നാല്‍ മതി’
എന്നായി പണ്ഢിതന്‍. അബ്ദുല്‍ മുത്ത്വലിബിന്റെ അനുമതിയോടെ പണ്ഢിതന്‍ ആ നാസാ
ദ്വാരങ്ങള്‍ പരിശോധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: ‘രാജാധികാരവും
പ്രവാചകത്വവും കാണാ നാവുന്നുണ്ട്. അതില്‍ ഒന്ന് ബനൂസഹ്റയിലൂടെയാണ്’.
അബ്ദുല്‍
മുത്ത്വലിബ് ഇത് മനസ്സില്‍ സൂക്ഷിച്ചു. ഒരു ശുഭവാര്‍ത്തയായി അദ്ദേഹമതു കണ
ക്കാക്കി. മക്കയിലെത്തിയ ശേഷം ബനൂസഹ്റ കുടുംബത്തില്‍ നിന്നു ഹാല ബിന്‍തു സുഹൈ ബിനെ
വിവാഹം കഴിച്ചു. മകന്‍ അബ്ദുല്ല(റ)വിന് വിവാഹ
പ്രായമെത്തിയപ്പോള്‍ ബനൂസഹ്റ യില്‍ നിന്നു തന്നെ ആമിന ബിന്‍തു വഹ്ബിനെ വിവാഹം
ചെയ്തു കൊടുത്തു. ആ പണ്ഢി തന്‍ വേദ വിവരമനുസരിച്ച് പ്രവചിച്ചതുപോലെ
തന്നെയായിരുന്നു പില്‍ക്കാല ചരിത്രം. നുബു വ്വത്തും ഖിലാഫത്തും ഖുറൈശികളില്‍ ബനുല്‍മുത്ത്വലിബില്‍
ഒന്നിക്കുകയുണ്ടായല്ലോ (ത്വബഖാത്, ഇന്നഹാഫാത്വിമ(റ)).
സംസം
പുനര്‍ഖനനം
അബ്ദുല്‍മുത്ത്വലിബ്
മക്കക്കാര്‍ക്കിടയില്‍ സ്വീകാര്യനും ആദരണീയനുമായി വാഴുന്ന കാലം. പല
സംഭവങ്ങളിലുടെയും അദ്ദഹത്തിന്റെ ജനസമ്മതി വര്‍ദ്ധിച്ചു. സംസമിന്റെ പുനര്‍ഖനനം
അവയിലൊരു പ്രധാന സംഭവമായിരുന്നു.
ഇസ്മാഈല്‍(അ)നു
ശേഷം സംസമിന്റെയും വിശുദ്ധ ഭവനത്തിന്റയും പരിചരണം ജുര്‍ഹും ഗോത്രത്തിലേക്ക് നീങ്ങി.
കാലക്രമത്തില്‍ ജുര്‍ഹുംകാര്‍ സാംസ്കാരികമായി അധഃപതിച്ചു പോയി. അവരുടെ ദുര്‍നടപടി
നിമിത്തം സംസം വറ്റിവരണ്ടു. ഉല്‍ബോധനങ്ങളും നിര്‍ദ്ദേ ശങ്ങളും അവഗണിച്ച് അവര്‍
ജീവിച്ചു. ഇതില്‍ മനഃപ്രായസമനുഭവിച്ച സദാചര പ്രതിബദ്ധത
യുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരില്‍പെട്ട മളാള്ബിന്‍ അംറും
സന്താനങ്ങളും ചേര്‍ന്ന് കഅ്ബയിലെ നിക്ഷേപങ്ങളെല്ലാം വറ്റിവരണ്ട് ഇല്ലാതായ സംസം
കിണറിന്റെ ഭാഗത്ത് ഒരു കുഴിയുണ്ടാക്കി അതില്‍ നിക്ഷേപിച്ചു. പിന്നീട്
നുറ്റാണ്ടുകളോളം സംസം ഇല്ലാത്ത അവസ്ഥയായിരുന്നു. അതിനാലാണ് തീര്‍ഥാടകരുടെ
ജല പ്രശ്നം രൂക്ഷതരമായതും പരിഹരി ക്കാന്‍ പോംവഴികളന്വേഷിച്ചതുമെല്ലാം. ഇങ്ങനെ
നാമാവശേഷമായിപ്പോയ സംസമിന്റെ പുനര്‍ ഖനനത്തിന് നിയോഗമുണ്ടായതും അബ്ദുല്‍മുത്ത്വലിബിന്
തന്നെയായിരുന്നു. പ്രസിദ്ധ ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം വിവരിക്കപ്പെട്ട ആ
സംഭവം ഇങ്ങനെ സംഗ്രഹിക്കാം:
അബ്ദുല്‍മുത്ത്വലിബ്
ഒരു നാള്‍ കഅ്ബാലയത്തിനു സമീപം ഉറങ്ങുകയായിരുന്നു. അപ്പോള്‍ സ്വപ്നത്തില്‍ സംസം
കിണര്‍ കുഴിച്ചെടുക്കാന്‍ നിര്‍ദ്ദേശമുണ്ടായി. മൂന്നു പ്രാവ്യശ്യം ഈ സ്വ പ്നം ആവര്‍ത്തിച്ചു.
മൂന്നാം പ്രവശ്യം അതിന്റെ കൃത്യമായ സ്ഥലം കാണിച്ചു കൊടുക്കുകയും അതിന്റെ ഗുണമേന്‍മ
അറിയിക്കുകയുമുണ്ടായി. അങ്ങനെ അദ്ദേഹം പുത്രന്‍ ഹാരിസിനെയും കൂട്ടി കിണര്‍
കുഴിക്കാന്‍ തുടങ്ങി. മൂന്നാം ദിവസം സംസമിന്റെ വിശുദ്ധനീരുറവ പ്രത്യക്ഷപ്പെട്ടു.
അബ്ദുല്‍ മുത്ത്വലിബ് തക്ബീര്‍ മുഴക്കി സന്തോഷം പ്രകടിപ്പിച്ചു. വിശുദ്ധ ഭവനത്തിന
ടുത്ത് പുണ്യജലം കണ്ടതറിഞ്ഞ് ഖുറൈശികള്‍ ഓടിക്കൂടി. അവര്‍ പൊതുവായ അവകാശത്തി നായി
വാദിച്ചു. അബ്ദുല്‍മുത്ത്വലിബ് പക്ഷേ, അതനുവദിച്ചില്ല. കാരണം പുനര്‍ഖനനത്തിനു ത
ടസ്സം നില്‍ക്കുകയും ആ പ്രവൃത്തിയോടു നിസ്സഹകരിക്കുകയും ചെയ്തവരായിരുന്നു അവര്‍.
വാക്കേറ്റങ്ങള്‍ക്കൊടുവില്‍ ശാമില്‍ പോയി പരിഹാരം കാണാന്‍ ധാരണയായി.
അബ്ദുല്‍
മുത്ത്വലിബും അബ്ദുമനാഫിന്റെ സന്തതികളില്‍ നിന്ന് 20 പേരും ഖുറൈശീ ഗോത്ര പ്രമുഖരായ
20 പേരുമടങ്ങുന്ന സംഘം ശാമിലേക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ വെള്ളം തീര്‍ന്നു
പോയി. വെള്ളം ലഭിക്കാതെ മരണപ്പെടുമെന്ന അവസ്ഥയോളമെത്തി. അവര്‍ മരണത്തെ വരി ക്കാന്‍
തന്നെ തീരുമാനിച്ചു. മറ്റൊരു വഴിയും അവര്‍ക്കുമുന്നിലുണ്ടായിരുന്നില്ല. എല്ലാവരും
ഓ രോ വലിയ കുഴിയെടുക്കുക. എന്നിട്ട് അതില്‍ ഇറങ്ങി നില്‍ക്കുക. ആദ്യമാദ്യം
മരണപ്പെടുന്ന വരെ തൊട്ടടുത്തുള്ളവര്‍ മണ്ണ് നീക്കി മറവു ചെയ്യുക എന്നവര്‍
തീരുമാനിച്ചു. ഖുറൈശീ പ്രമു ഖരുടെ ജഡം മരുപ്പറമ്പില്‍ കിടക്കുന്നെന്നോ പറവകളും
ഹിംസ്രജന്തുക്കളും കടിച്ചു കീറുന്നു വെന്നോ പറയപ്പെടുന്ന സാഹചര്യം
ഇല്ലാതാക്കാനായിരുന്നു ഇത്.
നിരാശയുടെ
ഈ ഘട്ടത്തിലും അബ്ദുല്‍ മുത്ത്വലിബിന്റെ ആത്മ വിശ്വാസവും പ്രതീക്ഷയും
അസ്തമിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ, ഇതൊരു
ഭീരുത്വമാണ്. ദൌര്‍ബല്യ മാണ്. നമുക്ക് വെള്ളമന്വേഷിക്കാം. അല്ലാഹു നമുക്ക് വെള്ളം
നല്‍കിയേക്കാമല്ലോ’. അബ്ദുല്‍ മുത്ത്വലിബിന്റെ അഭിപ്രായം സ്വീകരിച്ച് പഴയ തീരുമാനത്തില്‍
നിന്നവര്‍ പിന്‍മാറി. വിണ്ടും യാത്ര ആരംഭിച്ചു. അല്‍ഭുതമെന്നു പറയട്ടെ, അബ്ദുല്‍
മുത്ത്വലിബിന്റെ ഒട്ടകത്തിന്റെ കാല്‍ ക്കീഴില്‍ നിന്ന് ഒരു തെളിനീരുറവ
പ്രത്യക്ഷമായി. അബ്ദുല്‍മുത്ത്വലിബ് തക്ബിര്‍ ചൊല്ലി സ ന്തോഷം പ്രകടിപ്പിച്ചു.
കൂടെയുള്ളവരും അതേറ്റുചൊല്ലി. അവര്‍ മതിവരുവോളം വെള്ളം കുടി ക്കുകയും
ശേഖരിക്കുകയും ചെയ്തു. സംഘത്തിലെ മറ്റു ഖുറൈശികള്‍ക്കും നല്‍കി.
ഈ അല്‍ഭുതജലപ്രവാഹം
കണ്ട ഖുറൈശികള്‍ക്ക് അബ്ദുല്‍ മുത്ത്വലിബിന്റെ മഹത്വം ഒന്നു കൂടി ബോധ്യമായി. അവര്‍
പറഞ്ഞു: ‘അബ്ദുല്‍മുത്ത്വലിബ,് നാം തമ്മിലുള്ള പ്രശ്നത്തിനു പരി
ഹാരമായിരിക്കുന്നു. ഈ മരുഭൂമിയില്‍ അങ്ങേക്ക് വെള്ളം നല്‍കിയവന്‍ തന്നെയാണ് സംസം
അങ്ങേക്ക് നല്‍കിയത്. അതിനാല്‍ ഞങ്ങള്‍ക്കിനി തര്‍ക്കമില്ല’.
അങ്ങനെ അവിടെ വച്ച് ആ യാത്ര അവസാനിപ്പിച്ച് അവര്‍ തിരിച്ചു പോന്നു. സംസമിന്റെ
പുനര്‍ഖനനം അബ്ദുല്‍ മുത്ത്വ ലിബിന് വളരെ സഹായകമായി. തന്റെ അധികാരത്തില്‍പ്പെട്ട
തീര്‍ഥാടകര്‍ക്ക് വെള്ളം നല്‍കുക എന്ന ഉത്തരവാദിത്തം പൂര്‍ത്തീകരിക്കുന്നതിന് ഈ
വിശുദ്ധജലം ഉപയുക്തമായി. മിനായിലും അറഫയിലും മറ്റു ഹജ്ജിന്റെ സ്ഥലങ്ങളിലുമെല്ലാം
സംസം എത്തിച്ച് വിതരണം ചെയ്തു. ഇത് നബി(സ്വ)യുടെ ജനനത്തിലേക്കുള്ള ശുഭസൂചന
കൂടിയായിരുന്നു. അതുപോലെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ആന സംഘത്തെ നശിപ്പിച്ചത്.
ഇതും അബ്ദുല്‍ മുത്ത്വലിബിന് നബി(സ്വ) യുടെ പിതാമഹന്‍ എന്ന നിലക്കുള്ള
അംഗീകാരമായിരുന്നു.
ഖുറൈശികള്‍
ഖുറൈശീ
ഗോത്രത്തിന് ഇതര ഗോത്രങ്ങളില്‍ നിന്നുള്ള വ്യതിരിക്തത സുവിദിതമാണ്. സദ്ശീല
ങ്ങളുടെയും രണ വീരശൌര്യങ്ങളുടെയും കാര്യത്തില്‍ അവര്‍ മുന്‍നിരക്കാരായിരുന്നു.
ഖുറൈ ശ് എന്ന നാമത്തിന്റെ ഉല്‍പത്തിയുടെ കാര്യത്തില്‍ അഭിപ്രായാന്തരമുണ്ടെങ്കിലും
അവരുടേതാ യി അറിയപ്പെട്ട മഹത്വങ്ങളും ഗുണവിശേഷണങ്ങളും ശ്രദ്ധേയമാണ്. അതവര്‍ക്ക്
സിദ്ധമായത് അവര്‍ ഇബ്രാഹീമീ മില്ലത്തിന്റെ ഭാഗമാണെന്നതിനാലാണ്. ഖുറൈശ് എന്ന
നാമമുണ്ടായതിനെക്കുറിച്ച് നാലഭിപ്രായങ്ങളുണ്ട് ഒന്നിക്കുക എന്നര്‍ഥമുള്ള
തഖര്‍റുശ് എന്ന പദത്തില്‍ നി ന്നാണതിന്റെയുല്‍ഭവമെന്നാണ് ഒരഭിപ്രായം.
ചിതറിക്കിടന്ന ജനതയുടെ ഏകീകരണം നടന്നതി നാല്‍ ആ സമൂഹം ഖുറൈശ് എന്നറിയപ്പെട്ടു
എന്നു സാരം. വ്യാപാരം വഴി അദ്ധ്വാനിച്ചു ജീ വിക്കുന്നവരെന്ന നിലയില്‍
അദ്ധ്വാനിച്ചു എന്നര്‍ഥമുള്ള ‘ഖറശയില്‍’ നിന്നാണതുല്‍ഭവിച്ചതെ ന്നാണ് രണ്ടാമത്തെ അഭിപ്രായം. ദരിദ്രരുടെ
പ്രശ്നങ്ങള്‍ അന്വേഷിച്ചു പ്രതിവിധി കാണുന്നവര്‍ എന്ന നിലയില്‍ അന്വേഷിക്കുന്നവര്‍
എന്ന അര്‍ഥമുള്ള ‘ഖര്‍ശ്’ എന്ന പദത്തില്‍ നിന്നാണ് ഖു റൈശ് എന്ന നാമമുണ്ടായതെന്നാണ്
മൂന്നാമത്തെ അഭിപ്രായം. കടല്‍ജീവിയായ ഒരു ഹിംസ്ര ജന്തുവിന് ഖുറൈശ് എന്നു
പറയപ്പെടുന്നുണ്ട്. ഇതര മത്സ്യങ്ങളാണ് അതിന്റെ ആഹാരം. ഖു റൈശികള്‍ അജയ്യന്‍മാരായിരുന്നതിനാല്‍
ഖുറൈശ് എന്ന് വിളിപ്പേരുണ്ടായി എന്നതാണ് നാലാമത്തെയഭിപ്രായം. ഇബ്നു അബ്ബാസ്(റ)
അടക്കമുള്ളവരുടെ അഭിപ്രായം ഇതാണ്. അംഗീകൃ തവും വിശിഷ്ടവുമായ ഒരു
പാരമ്പ്യമുള്ളവരായിരുന്നു നബി(സ്വ) തങ്ങളുടെ കുടുംബം. നാല് അര്‍ഥകല്‍പനയിലും മാനവ
സംസ്കാരത്തിന്റെ അത്യുന്നത ഗുണങ്ങളുടെ പ്രതിഫല നമാണു ള്ളത.്
നബി(സ്വ)
പറയുന്നു: “നിശ്ചയം, അല്ലാഹു ഇബ്രാഹീം(അ) സന്തതികളില്‍ നിന്ന് ഇസ്മാഈല്‍
(അ)നെയും ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് കിനാന സന്തതികളെയും കിനാന സന്തതിക ളില്‍
നിന്ന് ഖുറൈശിനെയും ഖുറൈശില്‍ നിന്ന് ബനൂഹാശിമിനെയും ബനൂഹാശിമില്‍ നിന്ന് എന്നെയും
തിരഞ്ഞെടുത്തിരിക്കുന്നു” (മുസ്ലിം).
നബി(സ്വ)
നിയോഗിതരായ കാലഘട്ടത്തില്‍ ഗോത്ര മാഹാത്മ്യത്തിന് ഏറെ പരിഗണനയുണ്ടാ യിരുന്നു
എന്നത് സുവിദിതമാണ്. അതിനാല്‍ തന്നെ ഉന്നത കുലീനരായ കുടുംബങ്ങളില്‍ പ്ര ബോധന
ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കണമെങ്കില്‍ അവര്‍ക്കിടയില്‍
കുടുംബപരമായി ഉയര്‍ന്നു നില്‍ക്കുന്ന പ്രബോധകന്‍ തന്നെ വേണ്ടിവരുന്നു. ഉന്നത കുലജാത
നും മഹാനുമായ ഒരാള്‍ക്ക് തന്റെ ദൌത്യനിര്‍വ്വഹണലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍
എത്ര വിനീതനാവാനും സാധിക്കും. അതാകട്ടെ അത്രതന്നെ
ഉന്നതരല്ലാത്തവരുമായിട്ടാവുമ്പോള്‍ അവരില്‍ പ്രതീക്ഷയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കും.
ഉന്നതകുലക്കാരെ സംബന്ധിച്ചിടത്തോ ളം തങ്ങളോടു കിടപിടിക്കുന്ന ഒരാളുടെ നേതൃത്വം
അംഗീകരിക്കുന്ന കാര്യത്തില്‍ പ്രയാസ പ്പെടേണ്ട സാഹചര്യം വരികയുമില്ല.
അതുപോലെ
തന്നെ ഉന്നതകുലത്തില്‍ ജാതനാവുകയും വളരുകയും ചെയ്യുന്നവര്‍ക്ക് അംഗീ കാരവും
ആദരണീയതയും ചെറുപ്പത്തിലേ പിടിച്ചുപറ്റാനും സാധിക്കും. അബ്ദുല്‍ മുത്ത്വലി ബിന്റെ
പൌത്രന്‍ എന്ന നിലയില്‍ നബി(സ്വ) പിഞ്ചു ബാലനായിരിക്കെതന്നെ അനുഭവിച്ച ആദരവും
സ്നേഹവും വ്യക്തമാണല്ലോ. ചുരുക്കത്തില്‍ നബി(സ്വ) തങ്ങള്‍ ഉന്നതകുലമായ ഖുറൈ ശിയില്‍
ജനിച്ചതും വളര്‍ന്നതും പ്രബോധന വിജയത്തിന് അടിസ്ഥാന സാഹചര്യത്തിന്റെ അനു കൂലാവസ്ഥ
സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ്. അക്കാലത്തെ ഉന്നത കുടുംബത്തില്‍ പിറന്ന
നബി(സ്വ)യുടെ പെരുമാറ്റം ഉച്ചനീചത്വമില്ലാത്തതായിരുന്നുവെന്നതു ചരിത്രാനുഭവമാണ.്
അബ്ദുല്ല(റ)
നബി(സ്വ)
തങ്ങളുടെ പിതാവായ അബ്ദുല്ല(റ) അബ്ദുല്‍ മുത്ത്വലിബിന് ഏറ്റവും പ്രിയങ്കരനാ യ
പുത്രനായിരുന്നു. സംസം പുനര്‍ഖനനം നടത്തുന്ന സമയത്ത് അതോടനുബന്ധിച്ചുണ്ടായ
നാട്ടുകാരുടെയും കുടുംബത്തിന്റെയും സമീപനം ചെറുക്കാന്‍ പ്രയാസം നേരിട്ടതു തനിക്ക്
ആണ്‍മക്കളധികമില്ലാത്തതു കൊണ്ടാണെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ അവരുടെ സഹാ യം
കൊണ്ട് ഈ പ്രതിസന്ധി അനായാസം തരണം ചെയ്യാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം കരുതി.
അന്നു തന്നെ ശല്യപ്പെടുത്തുകയും അപമാനിച്ച് സംസാരിക്കുകയും ചെയ്തവരുടെ മു മ്പില്‍
അബ്ദുല്‍ മുത്ത്വലിബ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ‘അല്ലാഹുവാണെ’
അവനെനി ക്ക് 10 ആണ്‍മക്കളെ നല്‍കിയാല്‍ നിശ്ചയം, അവരിലൊരുവനെ ഞാന്‍ ബലിനല്‍കും.
ഈ സമയത്ത്
അദ്ദേഹത്തിന് ഹാരിസ് എന്ന ഏകമകനേ ഉണ്ടായിരുന്നുള്ളു. അല്ലാഹു ആ പ്രാര്‍ഥന
സ്വീകരിച്ചു. ആണ്‍ മക്കള്‍ പത്ത് തികഞ്ഞു. ഒരു നാള്‍ അബ്ദുല്‍ മുത്ത്വലിബ് മക്കളെ
വിളിച്ച് കാര്യം പറഞ്ഞു. അവര്‍ ആരും എതിരു നിന്നില്ല. നേര്‍ച്ച പൂര്‍ത്തിയാക്കാന്‍
പിതാവിന് സ്വാതന്ത്യ്രം നല്‍കി. ആരായിരിക്കും അതിനു വിധേയനാവേണ്ടതെന്നു
തീരുമാനിക്കുന്നതിന് കീഴ്വഴക്കമനുസരിച്ച് നറുക്കിടാന്‍ തീരുമാനിച്ചു. നറുക്ക്
വീണത് അബ്ദുല്ലക്കാണ്. അബ്ദുല്‍ മുത്ത്വലിബ് കൃത്യത്തിന് തയ്യാറായി. പക്ഷേ,
ഖുറൈശികള്‍ സമ്മതിച്ചില്ല. അതൊരു വിഷമകര മായ ചര്യയുടെ തുടക്കമാവുമെന്നവര്‍ ഭയന്നു.
തങ്ങളുടെ സമ്പത്ത് മുഴുവന്‍ പ്രായശ്ചിത്തം ചെയ്താണെങ്കിലും അബ്ദുല്ലയെ ബലിനടത്താന്‍
പാടില്ലെന്നവര്‍ ശഠിച്ചു. പ്രായശ്ചിത്തത്തിന് വഴിയുണ്ടോ എന്ന അന്വേഷണമായി. ഒടുവില്‍
100 ഒട്ടകം പ്രായശ്ചിത്തം നല്‍കി അബ്ദുല്ലയെ മോചിപ്പിക്കാന്‍ തീരുമാനമായി. അവയെ
ബലി നടത്തി ദാനം ചെയ്തു. അബ്ദുല്ല രക്ഷപ്പെടു കയും ചെയ്തു.
വിവാഹാഭ്യര്‍ഥന
അബ്ദുല്ല
സുമുഖനായിരുന്നു. പ്രവാചക പ്രഭയുടെ വാഹകനെന്ന നിലയില്‍ പ്രകടമായ പ്ര സന്നതയും ആകര്‍ഷകത്വവും
അദ്ദേഹത്തെ കൂടുതല്‍ സുന്ദരനാക്കി. അതോടൊപ്പം നാട്ടു പ്ര മാണിയുടെ
പൊന്നോമനയെന്നതും അബ്ദുല്ലയെ ശ്രദ്ധാബിന്ദുവാക്കിയിരുന്നു.ബലിയില്‍ നിന്നു
മോചിതനായ ഈ ഭാഗ്യവാനെ സ്വന്തമായി ലഭിച്ചെങ്കില്‍ എന്ന് യുവതികള്‍ ആഗ്രഹിക്കുക
സ്വാഭാവികമാണ്. ചിലര്‍ അത് അബ്ദുല്ലയോട് നേരിട്ടു തന്നെ പ്രകടിപ്പിക്കുകയുമു
ണ്ടായി.
ആ
കാലഘട്ടത്തിലെ ദുരാചാരമായ ഇസ്തിബ്ളാഅ് (ഭര്‍ത്താവിന്റെ അനുമതിയോടെ ഇതര
യുവാക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു സമര്‍ഥന്‍മാരായ
കുട്ടികളുണ്ടാവാന്‍ ശ്രമം നടത്തല്‍) അനുസരിച്ചു അബ്ദുല്ലയെ
സമീപിച്ചവരുണ്ടായിരുന്നു. അബ്ദുല്ല അതെല്ലാം നിര സിച്ചു .പിതാവ് കണ്ടെത്തിയ
തരുണിയെ വേള്‍ക്കാനാണ് തീരുമാനിച്ചത്. ബനൂ സഹ്റയില്‍ നിന്നുള്ള ഒരു സുന്ദരിയെയായിരുന്നു അബ്ദുല്‍
മുത്ത്വലിബ് മകനു കണ്ടെത്തിയത്; വഹ്ബി ന്റെ പുത്രി ആമിന(റ).
ആമിന(റ)
ഖുറൈശികളില്‍
ബനുല്‍മുത്ത്വലിബുമായി ആദ്യമേ നല്ല ബന്ധം നിലനിര്‍ത്തി വന്നിരുന്നവരാ ണ് ബനൂസഹ്റ.
അബ്ദു മനാഫിന്റെ പിതാവായ ഖുസ്വയ്യിന്റെ സഹോദരനാണ് ആമിന(റ)യു ടെ പിതാമഹനായ സഹ്റ.
സഹോദരന്‍ ഖുസ്വയ്യ് വര്‍ഷങ്ങള്‍ക്കുശേഷം മക്കയിലേക്ക് തിരിച്ചു വന്നപ്പോള്‍
നിസ്സങ്കോചം സഹോദരന്നവകാശപ്പെട്ട പിതൃസ്വത്ത് നല്‍കാന്‍ മാന്യത കാണിച്ച യാളാണ്
സഹ്റ. മക്കയുടെ മണ്ണും വിണ്ണും മാത്രം തന്റെ ജീവിതത്തിനായി തിരഞ്ഞെടുത്ത അദ്ദേഹം
ഒരിക്കല്‍പോലും വിശുദ്ധഭുമിയില്‍ നിന്നു പുറത്തുപോയിരുന്നില്ല.
സഹോദരനായ
ഖുസ്വയ്യ് മക്കയില്‍ നടത്തിയ പരിഷ്കരണ, നവീകരണ സംരംഭങ്ങളെ അ ദ്ദേഹം
പിന്തുണക്കുകയും മക്കളെ അതില്‍ സഹകരിപ്പിക്കുകയും ചെയ്തിരുന്നു. ജാഹിലീ യു ഗത്തില്‍
നല്ല ജീവിത നിലവാരം പുലര്‍ത്തിയ ബനുസഹ്റ കുടുംബത്തില്‍ നിന്നു ധാരാളം ആ ളുകള്‍
ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സ്വര്‍ഗാവകാശികളെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുള്ള
സഅ് ദു ബ്നു അബീവഖ്ഖാസ്വ്(റ), അബ്ദുര്‍റഹ്മാനുബ്നുഔഫ്(റ) തുടങ്ങിയവര്‍ ബനൂ സഹ്റയി
ല്‍ നിന്നുള്ള പ്രമുഖരാണ്. സഹ്റയുടെ പുത്രനായ വഹ്ബിന്റെ പുത്രിയാണ് ആമിന(റ). സഹ്
റയുടെ സഹോദരനായ ഖുസ്വയ്യിന്റെ പൌത്രപൌത്രിയാണ് ആമിന(റ)യുടെ ഉമ്മ ബര്‍റ എന്നവര്‍.
പുണ്യഭുമിക്കടുത്ത്
പിറന്നുവളര്‍ന്ന ആമിന ചെറുപ്പത്തിലേ കൂട്ടുകാരികളൊത്ത് കഅ്ബയുടെ അടുത്ത്
പോകാറുണ്ടായിരുന്നു. ത്വവാഫ് ചെയ്യുന്നവരെ അവര്‍ കൌതുകത്തോടെ നോക്കിക്കാ ണും. സംസം
കുടിക്കും, മഖാമു ഇബ്രാഹീമും സ്വഫയും മര്‍വയും കണ്ടു കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ
അവര്‍ക്കൊപ്പം ത്വവാഫ് ചെയ്യും. കഅ്ബയുടെ പരിസരത്തും അകത്തും കാ ണുന്ന
പ്രതിഷ്ഠകളോട് അന്നുതന്നെ ആമിന എന്ന ബാലികക്ക് വെറുപ്പായിരുന്നു. പിതാമഹന്‍ മാരില്‍
പ്രസിദ്ധനായ അബൂകബ്ശ ബിംബാരാധനക്കെതിരായിരുന്നു. ആ വിവരം അവര്‍ക്കും
ലഭിച്ചിരുന്നു. അതോര്‍ക്കുന്നതിനാല്‍ പ്രതിഷ്ഠകള്‍ക്ക് ആമിനയുടെ മനസ്സില്‍ ഇടം
നേടാനായി രുന്നില്ല.
ആമിന
വളര്‍ന്നു കൌമാരത്തിലെത്തി. കാലം കാത്തിരിക്കുന്ന പ്രവാചകന്റെ മാതൃപദവി തനിക്ക്
സിദ്ധിച്ചെങ്കില്‍ എന്ന അതിയായ മോഹം മനസ്സിലേറ്റി പ്രാര്‍ഥനാ നിര്‍ഭരയായി കഴിഞ്ഞു.
ആ പ്രവാചകന്റെ പിതൃപദവി അബ്ദുല്ലയില്‍ ദര്‍ശിച്ചവരുണ്ടായിരുന്നു. ആ പ്രസന്ന
മുഖഭാവം അ തിന്റെ തെളിവാണെന്നവര്‍ മനസ്സിലാക്കി. ആമിനയുടെ ജീവിതവിശുദ്ധിയും
ശാലീനതയും വഹ് ബിലും ചില നല്ല ചിന്തകള്‍ക്ക് പ്രചോദമായി. അസാധാരണമായതെന്തൊ തന്റെ
മകളില്‍ വഹ് ബിന് കാണാനായതു പോലെ. അതുകൊണ്ട് തന്നെ ആമിനയെ വളരെ സ്നേഹപരിലാളനകള്‍
നല്‍കിയാണ് വഹ്ബ് വളര്‍ത്തിയിരുന്നത്.
ശാലീനതയും
കൂലീനതയും ശാന്തസുന്ദരഭാവവും ആമിനയെ ശ്രദ്ധേയമാക്കി. ആമിനാക്ക് ത ന്നെയും
തന്നിലെന്തോ ഉണ്ടെന്ന വിചാരം വളര്‍ന്നു വന്നു. കൂട്ടുകാരികളെപ്പോലെയല്ല താനെന്ന
തോന്നല്‍ അവര്‍ക്കുണ്ടായി. പക്ഷേ, അതെന്തു കൊണ്ട് എന്ന് അറിയുമായിരുന്നില്ല.
എന്നാലും ചെറുപ്രായത്തിലുണ്ടായ ഒരു സംഭവം അവരുടെ മനസ്സിന്റെ ഒരു കോണില്‍
പതിഞ്ഞിരുന്നു.
വഹ്ബിന്റെ
പിതൃസഹോദരിയായിരുന്ന സൌദ എന്ന സ്ത്രീ പ്രസവിക്കപ്പെട്ടപ്പോള്‍ തന്നെ അതി
വിരൂപിയായിരുന്നു. അതിനാല്‍ ആ കുട്ടിയെ കുഴിച്ചു മൂടാന്‍ ഒരുങ്ങിയപ്പോള്‍ ‘അരുത്’എന്ന
അശരീരിയുണ്ടായി. അങ്ങനെ കുഴിച്ചുമൂടുന്നതില്‍ നിന്നവര്‍ സുരക്ഷിതയായി.
വലുതായപ്പോള്‍ ഖുറൈശീഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി അവിടുത്തെ പെണ്‍കുട്ടികളുമായി
സല്ലപിക്കുക അ വരുടെ പതിവായിരുന്നു. ഒരുദിനം അവര്‍ ബനൂസഹ്റ
കുടുംബത്തിലെത്തിയപ്പോള്‍ അവിടെ യുള്ള സ്ത്രീകളോട് പറഞ്ഞു: “നിങ്ങളിലൊരു
മുന്നറിയിപ്പുകാരി പിറക്കാനുണ്ട്. അഥവാ ഒരു മുന്നറിയിപ്പുകാരനെ പ്രസവിക്കുന്ന
ഭാഗ്യവതിയുണ്ട്. അതാരാണെന്നറിയാന്‍ നിങ്ങളുടെ കു ഞ്ഞുങ്ങളെയൊക്കെ കൊണ്ടു വരൂ.”
സ്ത്രീകളൊക്കെ
അവരുടെ പെണ്‍കുട്ടികളെ കൊണ്ടുവന്നു. ഓരോരുത്തരെക്കുറിച്ചും സൌദ പ്ര വചിച്ചു.
അതൊക്കെ പിന്നീട് പുലര്‍ന്നു എന്നാണ് ചരിത്രം. പക്ഷേ, നേരത്തെ അവര്‍ സൂചിപ്പി ച്ച പെണ്‍കുട്ടിയെ
കാണാനായില്ല. അവിടെ കൂടിയവരുടെ ആകാംക്ഷ വര്‍ദ്ധിച്ചു. അപ്പോഴാ ണ് ബര്‍റ തന്റെ
പുത്രിയെയും കൊണ്ടു വന്നത്. സൌദ കുട്ടിയെ സൂക്ഷ്മ നീരിക്ഷണം നട
ത്തി. എന്നിട്ട് പറഞ്ഞു: ‘ഇതാ ഇവളാണ് മുന്നറിയിപ്പുകാരന് ജന്മം നല്‍കുക’. ഇതു
കേട്ട ആ മിനയുടെ ഉള്ളം കുളിര്‍ത്തു. നാണം കൊണ്ട് തലതാഴ്ത്തി നിന്നു(നിസാഉന്‍മിനത്താരീഖി,
സീറത്തുല്‍ഹലബിയ്യ)
ദാറുന്നദ്വയിലേക്ക്
മക്കയിലെ
ദാറുന്നദ്വ: അക്കാലത്തെ ജനതയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ ക്കും
ഭാവമാറ്റങ്ങള്‍ക്കും അംഗീകാരവും ആശീര്‍വാദവും നല്‍കുന്ന ഒരു കേന്ദ്രം കൂടിയായി
രുന്നു. പുഷ്പിണികളായ യുവതികളെ അവിടെ കൊണ്ടുപോയി വേഷവിധാന ക്രമീകരണം നട ത്തുന്ന
പതിവുണ്ടായിരുന്നു. ഇതുപ്രകാരം കുമാരിയായ ആമിനയെയും കൂട്ടി വഹ്ബ് ദാറുന്ന
ദ്വയിലെത്തി. താന്‍ വിവാഹയോഗ്യയായിത്തീര്‍ന്നിരിക്കുന്നു എന്നതിന്റെ ബാഹ്യലക്ഷണമായ
വേഷവിധാനം സ്വീകരിച്ചു. അതോടെ സുന്ദരിയായ ആമിനക്ക് വിവാഹലോചനകള്‍ വന്നു തു ടങ്ങി.
വിവാഹം
അബ്ദുല്‍
മുത്ത്വലിബ് തന്റെ ആഗ്രഹം ബനൂസഹ്റയെ അറിയിച്ചു: തന്റെ മകന്‍ അബ്ദുല്ലാക്ക്
വഹ്ബിന്റെ മകള്‍ ആമിനയെ വിവാഹം ചെയ്തു തരണം. വഹ്ബിനെ ഈ വിവരം ഏറെ സ ന്തോഷിപ്പിച്ചു.
സസന്തോഷം സമ്മതമറിയിച്ചു. വിവരമറിഞ്ഞവരൊക്കെ സന്തുഷ്ടരായി. ബര്‍റ മകളെ വിളിച്ച്
കാര്യം പറഞ്ഞു. സന്തോഷപൂരിതമാണ് മനമെങ്കിലും ആമിന നാണം കുണുങ്ങി നിന്നു. സൌദ പണ്ട്
പറഞ്ഞതും അബ്ദുല്ലയെക്കുറിച്ച് കേട്ടറിഞ്ഞതും ഓര്‍ത്തു. സന്തോഷം വര്‍ ദ്ധമാനമായി.
തന്റെ ആഗ്രഹം പൂവണിയാനുള്ള സാഹചര്യമൊരുങ്ങുകയാണെന്ന് ആമിനക്ക് തോന്നി.
വിവാഹ
നാളെത്തി. എല്ലാ അര്‍ഥത്തിലും പരസ്പരമിണങ്ങുന്ന ബന്ധം. എല്ലാവരും ആഹ്ളാദ ത്തിലാണ്.
ഖുറൈശീ യുവാക്കളും അബ്ദുല്ലയും വന്നു. ഇരു കുടുംബങ്ങളിലെയും പ്രമുഖ രൊത്തുചേര്‍ന്നു.
അബ്ദുല്‍മുത്ത്വലിബ് ഖുത്വുബ നടത്തി. വഹ്ബ് തന്റെ പുത്രിയെ അബ്ദുല്ലാ ക്ക്
നിക്കാഹ് ചെയ്തു കൊടുത്തു. അവര്‍ വധൂവരന്മാരായി.
നാട്ടാചാരമനുസരിച്ച്
മൂന്നുനാള്‍ വധൂഗൃഹത്തില്‍ താമസിച്ചു. മധുവിധുവിന്റെ മധുര നാളുകള്‍!
മൂന്നുദിനങ്ങള്‍ക്കു ശേഷം അബ്ദുല്ലയുടെ വീട്ടിലേക്ക് പോയി. കഅ്ബയുടെ അടുത്തായിരു
ന്നു അബ്ദുല്ലയുടെ വീട്. സന്തോഷ സുദിനങ്ങള്‍ അധികമുണ്ടായിരുന്നില്ല. അബ്ദുല്ലാക്ക്
കച്ച വട യാത്ര പുറപ്പെടേണ്ടതായി വന്നു. സഹധര്‍മ്മിണിയോടും കുടുംബത്തോടും യാത്ര
ചോദിച്ച് അദ്ദേഹം കച്ചവടസംഘത്തില്‍ ചേര്‍ന്നു യാത്രയായി.
അബ്ദുല്ലയുടെ
വിയോഗം
കച്ചവടസംഘം
ലക്ഷ്യസ്ഥാനത്തെത്തി. നിശ്ചിത ദിവസത്തിനകം ദൌത്യം പൂര്‍ത്തിയാക്കി തി രിച്ചുള്ള
യാത്രയാരംഭിച്ചു. യാത്രാമദ്ധ്യേ ഒരിടത്ത് വിശ്രമിച്ചു. യാത്ര തുടരാനൊരുങ്ങിയ
പ്പോള്‍ അബ്ദുല്ല ക്ഷീണിതനായി കാണപ്പെട്ടു. പനിപിടിച്ചു നിറവിത്യാസം വന്നിരുന്നു.
അവരദ്ദേഹ ത്തെ താങ്ങിയെടുത്ത് ഒട്ടകക്കട്ടിലിലെത്തിച്ചു. യാത്രപുനരാരംഭിച്ചു.
പക്ഷേ, അബ്ദുല്ലയുടെ സ്ഥിതി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. ചികിത്സകര്‍
കൈമലര്‍ത്തി.
സംഘം
മദീനയിലെത്തി. അബ്ദുല്ലായെ മദീനയില്‍ പിതൃകുടുംബമായ ബനുന്നജ്ജാര്‍ കുടും
ബത്തിലാക്കി അവര്‍ മക്കയിലേക്കു തിരിച്ചു. തങ്ങളുടെ സഹയാത്രികനെ വഴിയിലുപേക്ഷി
ക്കാനവര്‍ക്ക് മനസ്സുണ്ടായിരുന്നില്ല. ബനുന്നജ്ജാര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍
വഴങ്ങുകയായിരു ന്നു. അബ്ദുല്ലയുടെ സ്ഥിതി വളരെ മോശമായി. കൂടുതല്‍ ക്ഷീണിതനും
അവശനുമായി. ബനുന്നജ്ജാര്‍ സാധ്യമായ ചികിത്സകളൊക്കെ നടത്തിനോക്കി. പക്ഷേ, ഒന്നുംഫലം
ചെയ്തില്ല.
കച്ചവടസംഘം
മക്കയോടടുത്ത വിവരം മക്കയിലറിഞ്ഞു. എല്ലാവരുടെയും കുടുംബങ്ങള്‍ സ ന്തോഷത്തോടെ
വരവേല്‍ക്കാനായി തയ്യാറെടുത്തു. ആമിനയും തന്റെ പ്രിയതമനെ കാത്തിരി ക്കുകയാണ്.
പക്ഷേ, സംഘത്തില്‍ അബ്ദുല്ലയില്ല. അബ്ദുല്‍ മുത്ത്വലിബ് സംഘത്തോട് മക നെ അന്വേഷിച്ചു.
അബ്ദുല്ല മദീനയില്‍ ബനുന്നജ്ജാറിന്റെ അടുത്ത് ചികിത്സയിലാണ,് തീരെ സുഖമില്ല എന്നു
സംഘത്തലവന്‍ പറഞ്ഞപ്പോള്‍ അബ്ദുല്‍മുത്ത്വലിബ് സ്തബ്ധനായിപ്പേയി.
അബ്ദുല്ലയെ
കാത്തിരിക്കുന്ന ആമിനയോടെന്തു പറയുമെന്നറിയാതെ അബ്ദുല്‍മുത്ത്വലിബ് കുഴങ്ങി.
അവസാനം അദ്ദേഹവും സന്താനങ്ങളും ആമിനയോട് വിവരം പറഞ്ഞു.’ഹാരിസിനെ
മദീനയിലയച്ച് അബ്ദുല്ലയെ കൂട്ടിവരാന്‍ ഏര്‍പ്പാടാക്കാം’ എന്നു
സമാധാനിപ്പിച്ചു. ഹാരിസ് ആ കാംക്ഷാനിര്‍ഭരമായ മനസ്സുമായി തന്റെ അനുജനെത്തേടി
മദീനയിലേക്ക് യാത്രയായി.
ഹാരിസ്
മദിനയിലെത്തുംമുമ്പ് അബ്ദുല്ല മരണപ്പെട്ടിരുന്നു. മദീനയിലെത്തി വിവരമറിഞ്ഞ ഹാ രിസ്
ദുഃഖിതനായി മക്കയിലേക്ക് തിരിച്ചുപോന്നു. കുടുംബത്തെ വിവരമറിയിച്ചു. കുടുംബം
ആമിനയെയും. ഉള്ളം നടുങ്ങിയ ആമിന മനഃശക്തി വീണ്ടെടുത്ത് അല്ലാഹുവിന്റെ വിധിയില്‍
ആശ്വാസം കണ്ടെത്തി.
ഗര്‍ഭം, ഗര്‍ഭകാലം
അബ്ദുല്ല
ആമിന ദമ്പതിമാരുടെ ദാമ്പത്യത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത്
തളിരിട്ടിരുന്നു. ചരിത്രത്തിലെ നിരുപമമായ മാതൃപദവിയിലേക്ക് ആമിന ഉയര്‍ത്തപ്പെട്ടു
കഴിഞ്ഞിരുന്നു. ഗര്‍ഭകാലത്തു സ്വാഭാവിക വൈഷമ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന്
ആമിന(റ) തന്നെ പറഞ്ഞിട്ടുണ്ട്.
“സാധാരണ സ്ത്രീകള്‍ക്കുണ്ടാവാറുള്ള
യാതൊരു അസ്വസ്ഥതയും എനിക്കില്ലാതിരുന്നതിനാല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് ആദ്യം
ബോധ്യമായില്ല. എന്റെ ആര്‍ത്തവം നിലയ്ക്കുക മാത്രമേ ഉണ്ടായുള്ളു. അതാകട്ടെ
ചിലപ്പോള്‍ നിലയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്യാറുണ്ടായി രുന്നു. ഒരു
തിങ്കളാഴ്ച രാത്രി ഞാന്‍ ഉറങ്ങി, ഉറങ്ങിയില്ല എന്ന അവസ്ഥയിലായിരിക്കെ ഒരാള്‍ വന്ന്
ഇങ്ങനെ ചോദിച്ചു: നീ ഗര്‍ഭവതിയാണെന്ന വിവരം നിനക്കറിയുമോ? ‘അറിയില്ല’ എന്നു
ഞാന്‍ പറഞ്ഞതായി എനിക്ക് തോന്നുന്നു. നീ ഈ സമുദായത്തിന്റെ നായകനെയും പ്രവാചക
നെയുമാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്ന് ആഗതന്‍ തുടര്‍ന്നു പറഞ്ഞു. അങ്ങനെയാണു
ഞാന്‍ ഗര്‍ഭവതിയാണെന്ന അറിവ് എനിക്ക് ലഭിക്കുന്നത്. നാളുകള്‍, ആഴ്ചകള്‍, മാസങ്ങള്‍
കട ന്നുപോയി. ഗര്‍ഭം പൂര്‍ണമായി. വീണ്ടും ഒരു രാത്രി ഒരാള്‍ വന്നു ‘സ്വമദും
ഏകനുമായ അല്ലാഹുവിനെ കൊണ്ട് ഞാനീ കുട്ടിയുടെ കാര്യത്തില്‍ എല്ലാ അസൂയാലുക്കളുടെയും
തിന്‍ മയില്‍ നിന്നു കാവല്‍ തേടുന്നു’ എന്നു പറയാന്‍ എന്നോട്
കല്‍പിച്ചു. ഞാനത് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഈ
സ്വപ്ന വിവരം ഞാനെന്റെ അടുത്ത കൂട്ടുകാരികളോട് പറഞ്ഞപ്പോള്‍, (രക്ഷക്കായി) ഒരു
ഇരുമ്പുകഷ്ണം കഴുത്തിലണിയാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഞാനങ്ങനെ ഒന്നു കെട്ടിയെങ്കിലും അതു
പൊട്ടിപ്പോയി. പിന്നെ ഞാനതു കെട്ടിയിട്ടില്ല” (ത്വബഖാത്/ അല്‍മവാഹിബ്).
ഗര്‍ഭധാരണ
സമയം തന്നെ ആകാശലോകത്ത് ആഘോഷമായിരുന്നുവെന്നു രേഖകളില്‍ കാ ണുന്നു. റജബിലെ ഒരു
വെള്ളിയാഴ്ച രാവിലായിരുന്നു അത്. ‘ഗുപ്തമായിരുന്ന പ്രവാചക
പ്രകാശമിതാ ഇന്നു രാത്രി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍
നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അവിടെ വച്ച് അത് മനുഷ്യരൂപം പൂര്‍വണമായി
സ്വീകരിച്ച് സുവാര്‍ത്തകനും മുന്നറിയിപ്പുകാരനുമായി രംഗത്തു വരും’
എന്നിങ്ങനെ ആകാശലോകത്ത് വിളംബരമുണ്ടായി. അന്ന് ഖുറൈശികള്‍ അനുഭവിച്ചു കൊണ്ടിരുന്ന
ക്ഷാമത്തിന്നറുതി വന്നു. ക്ഷേമനാളുകള്‍ ഉദയം ചെയ്തു. അതി നാല്‍ വിജയവര്‍ഷം എന്ന് ആ
വര്‍ഷം അറിയപ്പെട്ടിരുന്നു(അല്‍മവാഹിബ്).
മുല കൊടുക്കാനായി
നബി(സ്വ) തങ്ങളെ ഹലീമബീവിയെ ഏല്‍പിക്കുമ്പോഴുണ്ടായ സംഭാ ഷണം മുസ്ലിം
ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ആമിന ബീവി തനിക്ക് ഗര്‍ഭധാരണ സമയത്തുണ്ടായ അനുഭവങ്ങള്‍
വിവരിക്കുന്നുണ്ട്.
