ഹദീസിന്റെ സാഹിത്യമൂല്യം
ഹദീസിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച
വിലയിരുത്തലിന് എന്താണ് സാഹിത്യം എന്ന ലഘുവിചാരം ആവശ്യമാണ്. അറബിയില്‍ സാഹിത്യം എന്നതിനെ
കുറിക്കുന്നത് ‘അദബ്’ എന്ന ശബ്ദമാണ്. മര്യാദ, മാന്യത, സംസ്‌കാരം എന്നീ അര്‍ഥങ്ങള്‍ കൂടി
ഈ ശബ്ദം വഹിക്കുന്നു്. ഇംഗ്ലീഷിലെ ‘എജ്യുക്കേഷനു’ സമാനമായിട്ടുപോലും ഇതുപയോഗിച്ചുകാണുന്നു. ‘നല്ല ശിക്ഷണത്തിലേറെ മുന്തിയ
യാതൊന്നും ഒരു സന്തതിക്ക് പിതാവില്‍ നിന്നു കിട്ടാനില്ല’ എന്ന അര്‍ഥത്തില്‍ ഒരു നബിവാക്യം
‘മിശ്കാത്ത്’ എന്ന ഹദീസ് സമാഹാരത്തിലു്.
അതില്‍ ‘നല്ല ശിക്ഷണം’ എന്നതിന് ‘അദബുല്‍ ഹസന്‍’ എന്നാണ് പ്രയോഗം. ഒരു ജനവിഭാഗത്തിന്റെ
സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ നിലയുടെയും നിലവാരത്തിന്റെയും പ്രതിഫലനം ആ ജനതയില്‍
സ്വാധീനം ചെലുത്തിയ സാഹിത്യ സൃഷ്ടികളില്‍ കാണുമെന്ന് തീര്‍ച്ച. ‘സാഹിത്യം കലയെന്നതിനെക്കാള്‍
വിദ്യയാണ്’ എന്ന് മലയാളസാഹിത്യ നിരൂപകനായിരുന്ന കുട്ടികൃഷ്ണമാരാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതിവിടെ
ശ്രദ്ധാര്‍ഹമാണ്. മനുഷ്യനും ലോകത്തിനും ഗുണകരവും ഉപകാരപ്രദവുമായ ആശയങ്ങള്‍, മാന്യതയും
മര്യാദയും സംസ് കാരവും പാലിച്ചുകൊ് അവര്‍ക്ക് ബോധ്യമാകും വിധം അനുഭവവേദ്യമാക്കി പകര്‍ന്നു
കൊടുക്കുന്നതാകണം ഈയടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ സാഹിത്യം. ഈയര്‍ഥത്തിലുള്ള ഒട്ടേറെ
നിര്‍വചനങ്ങള്‍ കല യ്ക്കും സാഹിത്യത്തിനും നല്‍കപ്പെട്ടിട്ടു്. വ്യക്തിപരവും സാമൂഹികവുമായ
വികാസങ്ങള്‍ക്കും നന്മ കള്‍ക്കും ഉതകുന്ന വിധത്തിലായിരിക്കണം സാഹിത്യ സൃഷ്ടിയെന്ന അഭിപ്രായക്കാര്‍
പാശ്ചാത്യരിലും പൗരസ്ത്യരിലും പൂര്‍വികരിലും ആധുനികരിലും എമ്പാടുമു്. സാഹിത്യത്തില്‍
ഏറെ പ്രധാനമാണ് പ്രതിപാദനശൈലി. ഇംഗ്ലീഷില്‍ ‘സ്റ്റൈല്‍’ എന്നും അറബിയില്‍ ‘ഉസ്‌ലൂബ്’ എന്നുമാണിതിന് പറയുന്നത്. ഓരോ
സാഹിത്യകാരന്റെയും സവിശേഷമായ ഭാഷാപ്രയോഗമാണ് ഇത് കൊുദ്ദേശിക്കുന്നത്. എഴുത്തിലെന്നപോലെ
സംസാരത്തിലും വിവിധ വ്യക്തികള്‍ക്കിടയില്‍ ശൈലീഭേദം കാണാം. അതില്‍ ഓരോരുത്തരുടെയും
വ്യക്തിത്വത്തിന്റെ പ്രകാശനം കൂടി അടങ്ങിയിരിക്കുന്നുവെന്നു വരെ അഭിപ്രായപ്പെടുന്നവരു്.
എ ആര്‍ രാജ രാജവര്‍മ തന്റെ ‘സാഹിത്യസാഹ്യ’ത്തില്‍ ശൈലിയെ കര്‍ക്കശം, കോമളം, സരളം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു.
ഏതായാലും പ്രതിപാദ്യത്തിനിണങ്ങുന്നതായിരിക്കണം പ്രതിപാദന ശൈലി എന്ന തത്വം പ്രധാനമാണ്.
ഗുരുതരമായ വിഷയത്തിന് ഫലിതത്തിന്റെ ശൈലിയും സങ്കടത്തിന് സന്തോഷത്തിന്റെ ശൈലിയും അനുയോജ്യമല്ലല്ലോ.
ദേഷ്യഭാവമോ? അതുള്‍ക്കൊള്ളുന്ന ശൈലിയൊന്നു വേറെ. നബി (സ്വ) യുടെ വാക്കുകളും നിലപാടുകളും
പ്രവൃത്തികളുമെല്ലാമുള്‍ക്കൊള്ളുന്നതാണ് ഹദീസ്. നബി ചരിത്രത്തിന് സീറ: എന്നും പറയും.
‘സുന്നത്ത്’ മൊത്തത്തില്‍ നബിചര്യയെയാണുള്‍ക്കൊള്ളുന്നത്.
എന്നാല്‍, സാഹിത്യമൂല്യം വിലയിരുത്തുന്നിടത്ത് ഏറെ ശ്രദ്ധയൂന്നേത് നബി വചനങ്ങളുടെ പ്രതിപാദന
രീതി, ഭാഷാ ഭംഗി മുതലായവയിലായിരിക്കണം. ഹദീസ് എന്ന അറബി ശബ്ദത്തിന്റെ ഭാഷാര്‍ഥവും സംസാരം,
സംഭാഷണം, വര്‍ത്തമാനം എന്നിങ്ങനെത്തന്നെ. നബിവചനങ്ങള്‍ അവയുടെ തന്മയത്വത്തോ ടെ അവിടുത്തെ
ശിഷ്യന്മാര്‍ രേഖപ്പെടുത്തി വച്ചിട്ടു്. പില്‍ക്കാലക്കാര്‍ക്ക് പാഠങ്ങളും പ്രചോദനങ്ങളുമാകാന്‍
അതിനാല്‍ അവ സഹായകമായി. നബി (സ്വ) എപ്പോഴൊക്കെ, എന്തൊക്കെ, എന്തിനെക്കുറിച്ചൊക്കെ,
എങ്ങനെയൊക്കെ പറഞ്ഞോ അതൊക്കെ ഹൃദിസ്ഥമാക്കിയോ രേഖപ്പെടുത്തിയോ സൂക്ഷിക്കുന്നതിലും പില്‍ക്കാലക്കാര്‍ക്ക്
ഭദ്രമായി എത്തിച്ചുകൊടുക്കുന്നതിലും തികഞ്ഞ ശുഷ്‌ക്കാന്തിയും അര്‍പ്പണ ബുദ്ധിയുമാണ്
അവിടുത്തെ ശിഷ്യന്മാരും അനുയായികളുമായവര്‍ പ്രകടിപ്പിച്ചത്. ഹദീസുകളുടെ ശേഖരണവും മൂല്യനിര്‍ണയവും
ഒരു വലിയ ശാസ്ത്രം തന്നെയായി മാറിയെന്ന് പറയാം. അത്രയ്ക്കു വിശാലമാണാമേഖല. ഹദീസ് സാഹിത്യം
എന്ന പേരില്‍ പ്രസിദ്ധമായ സമാഹാരങ്ങള്‍ ഏറെ സമ്പന്നമാണ്. നബി വചനങ്ങളുടെ
അഥവാ ഹദീസിന്റെ സാഹിത്യമൂല്യം വിലയിരുത്തുമ്പോള്‍ നബി (സ്വ) യെ ഒരു സര്‍ഗ സാഹിത്യകാരനോ
കവിയോ മറ്റോ ആയി ഒരിക്കലും ഗണിച്ചുകൂടാ. കവിത്വം നബി (സ്വ) യില്‍ ആരോപിക്കുന്നതിനെ
‘അവിടത്തിനു നാം കാവ്യം അഭ്യസിപ്പിച്ചിട്ടില്ല,
അവിടുന്നത് വേതാനും’ എന്ന യാസീന്‍ സുറഃ 68-ാം സൂക്തം വഴി വിശുദ്ധ ഖുര്‍ആന്‍ എതിര്‍ത്തിട്ടു്.
അക്ഷര ജ്ഞാനം പോലും സിദ്ധിക്കാതെയാണ് നബി (സ്വ) വളര്‍ന്നതെന്നാണവിടുത്തെ ചരിത്രം മനസ്സിലാക്കിത്തരുന്നത്.
പൂര്‍വ പ്ര വാചകന്മാരുടെ വേദങ്ങളൊന്നും അവിടുത്തേക്കറിഞ്ഞു കൂടായിരുന്നു. അറേബ്യയില്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളുകള്‍ അക്കാലത്തുായിരുന്നു. മക്ക,
ത്വായിഫ്, അന്‍ബാര്‍, ഹീറ, ദൗമത്തുല്‍ ജന്‍ദല്‍, മദീന എന്നിവിടങ്ങളിലും ഫുളൈല്‍ ഗോത്രക്കാരുടെ
ഇടയിലും സ്‌കൂളുകളുായിരുന്നു. ഇങ്ങനെയെല്ലാമായിരുന്നിട്ടും മുഹമ്മദ് നബി (സ്വ) അക്ഷര
ജ്ഞാനം പോലും നേടിയില്ല എങ്കില്‍ അതിനു കാരണമുായിരിക്കണം. തികച്ചും ശുദ്ധവും സഹജവുമായ
അവിടുത്തെ അസ്തിത്വത്തിലേക്കും ഹൃദയത്തിലേക്കുമാണ് ദൈവികമായ വെളിപാട് വചനങ്ങളവതരിക്കേിയിരുന്നത്.
വിശുദ്ധ ഖു ര്‍ആന്‍ ‘അല്‍ അന്‍കബൂത്ത്’ 48 ഇതിലേക്ക് സൂചന നല്‍കിയിരിക്കുന്നു: ”താങ്കള്‍ ഇതിനു മുമ്പ് ഒരു വേദഗ്രന്ഥവും
വായിച്ചിരുന്നില്ല. സ്വന്തം വലതു കൈ കൊ് എഴുതിയിരുന്നുമില്ല. അങ്ങനെയുായിരു ന്നെങ്കില്‍
അസത്യവാദികള്‍ക്ക് ഒരു സംശയത്തിനവസരമുാകുമായിരുന്നേനെ”. വിശുദ്ധ ഖുര്‍ആനിന്റെതില്‍
നിന്ന് വ്യത്യസ്തമായ ഒരു ശൈലിയാണ് ഹദീസിന്റേതെങ്കിലും അര്‍ഥ പുഷ് ടിയുടെയും പദങ്ങളുടെ
സൂക്ഷ്മവും സുഘടിതവുമായ പ്രയോഗത്തിന്റെയും കാര്യത്തില്‍ അതിന്റെ സാഹിതീയത വേറിട്ടുതന്നെ
നില്‍ക്കുന്നു. ഒറ്റവായനയില്‍ തന്നെ അത് പ്രകടമാകും. വശ്യവും മധുരവും ലളിതവുമായ പദങ്ങളുടെ
സുഖസമ്മേളനം അതിലുടനീളം ദര്‍ശിക്കാം. ഒരു പാഴ്പദം പോലും എവിടെ യും കാണില്ല. ഒരിക്കല്‍
നബി (സ്വ) യുടെ സന്നിധിയില്‍ സബര്‍ഖാന്‍ ഇബ്‌നു ബദര്‍, അക്രം ഇബ്‌നുല്‍ അഹ്തം എന്നീ
രുപേര്‍ വന്ന് പരസ്പരം പരിചയപ്പെടുത്തി, മധുരമനോഹരമായ വര്‍ണനകള്‍ നിരത്തി വാചാലമായി
സംസാരിച്ചു. നബി (സ്വ) അവരുടെ സംസാരത്തിന്റെ സരസതയില്‍ നന്നായി ശ്രദ്ധ ചെലുത്തുകയുായി.
എന്നിട്ട് പറഞ്ഞു: ”തീര്‍ച്ചയായും ചില വിവരണങ്ങളില്‍ ഇന്ദ്രജാലമു്.” (വഇന്ന മിനല്‍ ബയാനി ലസിഹ്‌റന്‍).
ഒരേസമയം, പ്രശംസയും നൃശംസയും ഉള്‍ക്കൊള്ളുന്നു ഈ ചെറു പ്രസ്താവം. ഇന്ദ്രജാലം, ചെപ്പടിവിദ്യ,
മായാജാലം എന്നെല്ലാം പറയുന്ന സംഗതി മനസിനെ, ഭാവനയെ ബോധത്തെ കൊുപോകുന്നത് തികച്ചും മായികമായ
ഒരു ലോകത്തിലേക്കായിരിക്കും. അവിടെ കാണുന്നതും കേള്‍ക്കുന്നതും യഥാര്‍ഥമായിരിക്കില്ല.
വിധേയന്‍ എന്ത് കാണണമെന്നാണോ, അതെല്ലെങ്കില്‍ എന്ത് കേള്‍ക്കണമെന്നാണോ കര്‍ത്താവ് അഭിലഷിക്കുന്നത്
അതായിരിക്കും കാണുന്നതും കേള്‍ക്കുന്നതുമെല്ലാം. മൂസാ നബി (അ) യെ എതിര്‍ക്കാന്‍ മത്സര
മൈതാനിയിലിറങ്ങിയ ജാലവിദ്യക്കാര്‍ തങ്ങളുടെ കൈയിലെ വടിയും കയറും നിലത്തെറിഞ്ഞപ്പോള്‍
അവ ഇഴഞ്ഞു നീങ്ങുന്നതായി ജാല വിദ്യ കാരണം കാണികള്‍ക്ക് തോന്നി, എന്ന് വിശുദ്ധ ഖുര്‍ആനില്‍
പറഞ്ഞിട്ടു്. യഥാര്‍ഥത്തില്‍ അവ ഇഴയുകയോ ഇളകുകയോ ചെയ്തിരുന്നില്ല. അങ്ങനെയൊരു തോന്നല്‍
കാണികള്‍ക്കുായതാണെന്നു സാരം. ഇങ്ങനെ വീക്ഷിക്കുമ്പോള്‍ സാഹിത്യത്തിന്റെ വശ്യതയെ അംഗീകരിക്കുന്നതിനോടൊപ്പം
അതിലടങ്ങിയിട്ടുള്ള മാസ്മര വിദ്യാപരമായ വര്‍ണനകളുടെയും പൊലിപ്പിച്ചു കാട്ടലുകളുടെയും
നേരെ താന്‍ പുലര്‍ ത്തുന്ന മനോഭാവത്തെ പ്രകടിപ്പിക്കുന്നു കൂടിയു് നബി (സ്വ) യുടെ പ്രതികരണത്തില്‍
എന്നു മനസ്സിലാക്കാം. ഇവ്വിധം അര്‍ഥ പൂര്‍ണവും ഭാഷാ ഭംഗിയോടുകൂടിയതുമായ വാക്കുകളും
വാക്യങ്ങളുമാണ് നബി മൊഴികള്‍. അവിടുത്തെ വാഗ്വിലാസത്തിന്റെ വശ്യതയെ എതിരാളികള്‍ക്കു
ഭയമായിരുന്നുവെന്നതിന് ചരിത്രത്തില്‍ തെളിവുകളു്. കവി ശ്രേഷ്ഠനായിരുന്ന ത്വുഫൈല്‍ മക്കയില്‍
ചെന്നപ്പോള്‍ ഖുറൈശികള്‍ നബി (സ്വ) യോടടുക്കരുതെന്നും അവിടുത്തെ സംസാരം ശ്രവിക്കരുതെന്നും
പറഞ്ഞു അദ്ദഹത്തെ ഭീഷണിപ്പെടുത്തുകയുായി. ഒടുവില്‍ പള്ളിയില്‍ വെച്ച് അദ്ദേഹം നബി
(സ്വ) യെ കാണുകയും സംസാരം കേള്‍ക്കുകയും മുസ്‌ലിമായി സ്വഗോത്രത്തില്‍ തിരിച്ചെത്തി
ഗോത്രാംഗങ്ങളെയെല്ലാം ഇസ്‌ലാമിലേക്ക് നയിക്കുകയും ചെയ്യുകയാണുായത്. ഇത് വിശുദ്ധ ഖുര്‍ആന്റെ
വശ്യതയാലായിരുന്നുവെങ്കിലും നബി (സ്വ) യുടെ സാധാരണ സംസാരത്തിനുപോലും അതുല്യമായ വശ്യശക്തിയാണുള്ളത്.
‘ഞാന്‍ അറേബ്യയിലെ ഏററവും നല്ല
സ്ഫുടഭാഷിയാകുന്നു’ (അന അഫ്‌സ്വഹുല്‍ അറബ്) എന്ന് നബി (സ്വ) തന്നെ ഇതുസംബന്ധിച്ച് വ്യക്തമാക്കിയിട്ടു്. നബി (സ്വ) കവിയായിരുന്നില്ല
എന്ന് സൂചിപ്പിച്ചല്ലോ. ലോകത്ത് ജീവിക്കുന്ന എല്ലാതരം മനുഷ്യര്‍ക്കുമായുള്ള ഒരു ജീവിതക്രമം
അവതരിപ്പിക്കാനും സ്വജീവിതം അതിനു മാതൃകയായിരിക്കാനും നിയുക്തനായ നബി (സ്വ) കവിതയിലൂടെയും
ഭാവനയിലൂടെയുമല്ല ജനങ്ങളെ സമീപിക്കേിയിരുന്നത്. എല്ലാതരം ജനങ്ങള്‍ക്കും ഒന്നുപോലെ ഗ്രഹിക്കാവുന്നതും
എല്ലാവരുടെ മനസ്സിലും ആഞ്ഞുപതിക്കുന്നതുമായ സംഭാഷണ ചാതുരിയും ആജ്ഞാ ശക്തിയുമാണ് അവിടുത്തേക്ക്
ആവശ്യമായിരുന്നത്. ആശയങ്ങളെ കാവ്യഭാവനയില്‍ പൊതിയാതെ അവയുടെ നഗ്ന രൂപത്തില്‍ തന്നെ
ജനതയ്ക്ക് നല്‍കണമെന്നായിരുന്നു. അതിനും പുറമെ ലക്ഷ്യബോധമില്ലാതെ സുഖലോലുപതയില്‍ മദോന്മത്തരായി
ആറാടിക്കൊിരുന്ന കവികളുടെ ഒരു യുഗമായിരുന്നു നബി (സ്വ) യുടെ ആഗമന കാലം. അവിടുന്ന് അവരില്‍
ഒരാളായി ഒരുനിലയ്ക്കും ചിത്രീകരിക്കപ്പെടുന്നതിന് ഹേതു ഉാകരുത്. അക്കാലത്തെ കവിക്കൂട്ടത്തെ
ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് കാണുക: ”വഴിപിഴച്ചവരാണ് കവികളുടെ പിന്നാലെ പോകുന്നത്. സകല താഴ്‌വരകളിലൂടെയും
അവര്‍ അലയുന്നത് കില്ലേ; ചെയ്യാത്തത് പറയുന്നതും?. എന്നാല്‍, വിശ്വസിക്കുകയും സല്‍പ്രവൃത്തികള്‍
അനുഷ്ഠിക്കുകയും അല്ലാഹുവിനെ എമ്പാടും ഓര്‍ത്തിരിക്കുകയും മര്‍ദിക്കപ്പെട്ടതിനെത്തുടര്‍ന്ന്
സ്വയം പ്രതിരോധിക്കുകയും ചെയ്തിട്ടുള്ളവര്‍ ഇതിന്നപവാദമത്രെ” (അശ്ശുഅറാ: 124-127). ഇതെല്ലാമാണെങ്കിലും
കവിത ആസ്വദിക്കുന്നതിനുളള സഹൃദയത്വവും നിയന്ത്രിതമായ ഒരു കാവ്യമനസ്സിന്റെ ഗുണവും നബി
(സ്വ) യില്‍ കുടിയിരുന്നിരുന്നുവെന്നുതന്നെ പറയണം. ചില സന്ദര്‍ഭങ്ങളില്‍ ചില കാവ്യശബ്ദങ്ങള്‍
അവിടുത്തെ നാക്കിലൂടെ ഒഴുകിവന്നിട്ടുമു്. ഖന്ദഖ് യുദ്ധവേളയില്‍ തന്റെ അനുയായികള്‍ പട്ടിണിയും
കൊടും തണുപ്പും സഹിച്ച് കിടങ്ങ് കിളച്ച് തളരുന്നത് ക നബി (സ്വ) പാടി: ”അല്ലാഹുമ്മ ഇന്നല്‍ ഐശ ഐശുല്‍
ആഖിറ: ഫഗ്ഫിറില്‍ അന്‍സ്വാറ വല്‍ മുഹാജിറ” ഇതിനോട് പ്രതികരിച്ചുകൊ് അനുയായികള്‍ പാടി: ”നഹ്‌നുല്ലദൂന ബായഊ മുഹമ്മദാ
: അലല്‍ജിഹാദി മാ ബഖീനാ അബദാ”. നൂറിലേറെ തവണ നബി (സ്വ) യുടെ കൂടെ ഇരുന്ന് കവിത ചൊല്ലിയിരുന്നതായി
ജാബിറുബ്‌നു സമൂറ (റ) ഒരിടത്ത് അനുസ്മരിക്കുന്നു്. ഉമയ്യതുബ്‌നു അബിസ്സ്വല്‍ത്വ് എന്ന
ജാഹിലിയ്യാ കാലത്തെ സന്യാസിക്കവിയുടെ കവിതകള്‍ ചൊല്ലിക്കേള്‍പ്പിക്കാന്‍ നബി (സ്വ)
ആവശ്യപ്പെട്ടിരുന്നതായി ബുഖാരിയുടെ ‘അല്‍ അദബുല്‍ മുഫ്റദി’ല്‍ രേഖപ്പെടുത്തിയിട്ടു്. ചുരുക്കം വാക്കുകളില്‍
എമ്പാടും ആശയങ്ങളുള്‍ക്കൊള്ളാനുള്ള കഴിവ് അറബി ഭാഷയ്ക്കു പൊതുവില്‍ തന്നെയു്. നബി
(സ്വ) യുടെ ഹദീസുകള്‍ ഇക്കാര്യത്തില്‍ മറ്റേതൊരു സാഹിത്യ കൃതിയെയും കവച്ചുനില്‍ക്കുന്നു.
അബൂഹുറൈറഃ (റ) വില്‍ നിന്ന് മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (സ്വ) ഇപ്രകാരം പ്രസ്താവിച്ചതായു്;
”ഇതര പ്രവാകന്മാരെ അപേക്ഷിച്ച്
എനിക്ക് ആറ് മഹത്വം അല്ലാഹു ഏറെ തന്നിട്ടു്്. സമഗ്രവും സംക്ഷിപ്തവുമായി സംസാരിക്കാനുള്ള
വാക്കുകളാണ് അവയിലൊന്ന്. എതിരാളികള്‍ എന്നെ ഭയപ്പെടുന്നത്, യുദ്ധാര്‍ജിത മുതലുകള്‍
അനുവദിച്ചത്, ഭൂമി മുഴുവന്‍ പ്രാര്‍ഥനാ സ്ഥലവും ശുദ്ധീകരണ വസ്തുവും ആക്കിയത്, മുഴുവന്‍
ലോകര്‍ക്കും എന്നെ നബിയാക്കിയത്, ഞാന്‍ മുഖേന പ്രവാചകത്വത്തിന് സമാപനം കുറിച്ചത് ഇവയാണ്
മററുള്ളവ”.ഹദീസ് ഗ്രന്ഥങ്ങളെടുത്ത് പാരായണം
ചെയ്യുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുന്ന ഒരു സത്യമാണിത്. ഓരോ സന്ദര്‍ഭത്തിനും ഇണങ്ങും
വിധമുള്ള വാക്കുകളെ സമഗ്രമായി ഉപയോഗിക്കുന്നതിലാണ് ഗദ്യപദ്യാദികളുടെയെല്ലാം രസം കുടികൊള്ളുന്നത്.
അനുവാചകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം രസക്കേടുാക്കുന്നതാണ് ഔചിത്യദീക്ഷയില്ലായ്മ.
‘അനൗചിത്യം പോലെ രസഭംഗത്തിനു
ഹേതുവായ മറെറാന്നുമില്ല’ എന്നാണ് പ്രമാണം. ഏതൊരു വാക്കും ഫലപ്രദമാവുക ഔചിത്യ
ദീക്ഷയോടെ ഉപയോഗിച്ചാലാണ്. മനസ്സിന്റെ ആഴത്തില്‍ നിന്ന് നിര്‍ഗളിക്കുന്നതായിരിക്കണം
അത്. വിശുദ്ധ ഖുര്‍ആനില്‍ നല്ല വാക്കിനെ ഉപമിച്ചിരിക്കുന്നത് മണ്ണില്‍ വേരുറച്ചതും
വാനിലേക്ക് പടര്‍ന്ന് പന്തലിച്ചതുമായ ഒരു നല്ല വൃക്ഷത്തോടാണ്. അത് എന്നും ഫലപ്രദമായിരിക്കുമത്രെ.
ദൈവാനുമതിയോടെ, ഒരിക്കല്‍ നബി (സ്വ) യുടെ സന്നിധിയില്‍ ഒരു ധനികന്‍ വന്നിരുന്നു. അയാള്‍
നല്ല വൃത്തിയില്‍ മുന്തിയ വസ്ത്രമാണുടുത്തിരിക്കുന്നത്. അല്‍പം കഴിഞ്ഞ് ഒരു പാവപ്പെട്ടയാള്‍
പഴകിയ വസ്ത്രമുടുത്ത് അയാളുടെ അരികില്‍ വന്നിരുന്നു. ധനികന്‍ തന്റെ വസ്ത്രം വലിച്ചു
ചേര്‍ത്ത് വയ്ക്കുന്നത് നബി (സ്വ) ശ്രദ്ധിച്ചു. അവിടുന്ന് ധനികനോട് ചോദിച്ചു: ‘ദാരിദ്ര്യം പകരുമെന്ന് കരുതിയോ?.
ധനികന്‍: ‘ഇല്ല’. ‘എന്നാല്‍ പിന്നെ സമ്പല്‍സമൃദ്ധി അങ്ങോട്ടുപകരുമെന്ന് കരുതിക്കാണും’. ‘ഇല്ല’. ‘പിന്നെന്തേ, ഉടുപ്പുകളില്‍ അഴുക്കാകുമെന്ന
വിചാരിച്ചോ’? ‘ഇല്ല’. ‘പിന്നെ എന്തിനാണ് നിങ്ങളീ ചെയ്തത്?!’. ‘നല്ലത് ചീത്തയും ചീത്തയായത്
നല്ലതുമായി തോന്നിപ്പിക്കുന്ന ഒരുത്തനുല്ലോ കൂടെ…എന്റെ പകുതി സമ്പത്ത് ഞാനിയാള്‍ക്ക്
കൊടുത്തു കൊള്ളാം’ നബി (സ്വ) പാവപ്പെട്ടയാളോട്: ‘എന്താ വാങ്ങുന്നോ?’. അയാള്‍ : ‘വേ’. ധനികന്‍ അയാളോട്: ‘എന്തേ?’. പാവപ്പെട്ടയാള്‍ : ‘നിങ്ങളുടെ സ്വഭാവം എന്നെയും
പിടികൂടുമെന്നാണ് പേടി’. ഇങ്ങനെയാണ് ഉചിതമായ വാക്ക് ഉചിതമായ നാക്കില്‍ നിന്ന് പുറപ്പെട്ടാല്‍
ഫലപ്രദമാകുന്നത്.എത്ര പെട്ടെന്നാണ് രംഗമാകെ മാറിയത്!. വിശുദ്ധിയും ആത്മാര്‍ഥതയുമുള്ള
മനസ്സില്‍ നിന്നുയരുന്ന വാക്ക് ദൈവികമായ ശക്തിവിശേഷമുള്ളതാണ്. അത് സഹൃദയരില്‍ അനുസരണത്തിനു
പ്രചോദനമാകും. തന്റെ ഈശ്വരീയമായ അനുഭവത്തിലേക്ക് സഹൃദയരെ എത്തിക്കാനുള്ള കഴിവ് ഇത്തരത്തിലുള്ള
മനസ്സിന്റെ ഉടമയായ സാഹിത്യകാരനും സിദ്ധിക്കും. നബി (സ്വ) യുടെ ഹദീസുകളുടെ സാഹിത്യമൂല്യത്തോടൊപ്പം
അവയെ വശ്യമാക്കുന്നതില്‍ ഇതിനുമു് വലുതായ പങ്ക്. ആകയാല്‍ ഹദീസിനെ ഉദാത്തമായ ശില്‍പ
ഭംഗിയോടുകൂടിയ ഒരു സൃഷ്ടിയോ നബി (സ്വ) യെ ഒരൊന്നാംകിട സാഹിത്യകാരനോ ആയി കാണാതെ നബി
(സ്വ) യെ നബിയായും ഹദീസിനെ നബിവചനമായും കാണുന്നതാണ് ഉത്തമം. അതായിരിക്കും നബി (സ്വ)
യുടെയും ഹദീസിന്റെയും മഹത്വത്തിന് ചേരുക.
